Latest News

'കരിയറിന്റെ തുടക്കത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി, പണത്തിനായി മരണാനന്തര ചടങ്ങുകള്‍ വരെ എഡിറ്റ് ചെയ്തു'; പേടിച്ചിരുന്ന് ചെയ്ത ജോലിക്ക് ഒടുവില്‍ പണം പോലും ലഭിച്ചില്ല; കാരവാനിന്റെ കളര്‍ ഇഷ്ടപ്പെടാഞ്ഞിട്ട് ഇറങ്ങിപ്പോയെന്ന ഗോസിപ്പ് കേട്ട് ചിരി;സംഗീത് പ്രതാപിന് പറയാനുള്ളത്

Malayalilife
 'കരിയറിന്റെ തുടക്കത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി, പണത്തിനായി മരണാനന്തര ചടങ്ങുകള്‍ വരെ എഡിറ്റ് ചെയ്തു'; പേടിച്ചിരുന്ന് ചെയ്ത ജോലിക്ക് ഒടുവില്‍ പണം പോലും ലഭിച്ചില്ല; കാരവാനിന്റെ കളര്‍ ഇഷ്ടപ്പെടാഞ്ഞിട്ട് ഇറങ്ങിപ്പോയെന്ന ഗോസിപ്പ് കേട്ട് ചിരി;സംഗീത് പ്രതാപിന് പറയാനുള്ളത്

എഡിറ്ററായി സിനിമാലോകത്തേക്ക് കടന്നുവന്ന സംഗീത് ഇന്ന് നടനെന്ന നിലയില്‍ സ്വന്തമായൊരു സ്ഥാനം നേടിയിരിക്കുകയാണ്. ചെറിയ റോളുകളിലൂടെ ശ്രദ്ധ നേടിയ സംഗീതിന്റെ കരിയറില്‍ വഴിത്തിരിവായത് പ്രേമലുവായിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്ലഹേം കുടുംബ യൂണിറ്റിലും സംഗീത് കൈയടി നേടുന്നുണ്ട്. സഹനടന്‍ റോളുകളില്‍ നിന്ന് നായകവേഷത്തിലേക്ക് ഉയരുന്ന താരം കരിയറിന്റെ തുടക്കകാലത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് അടുത്തിടെ കാര്‍ത്തിക് സൂര്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്ക് വക്കുകയുണ്ടായി.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോയ സമയത്ത് ഒരു കല്യാണ വീഡിയോയുടെ എഡിറ്റിങ് ജോലി ചോദിച്ചാണ് താന്‍ സ്റ്റുഡിയോ ഉടമയെ സമീപിച്ചതെന്ന് സംഗീത് ഓര്‍ത്തെടുക്കുന്നു. എന്നാല്‍ കയ്യില്‍ കല്യാണ വര്‍ക്കുകളൊന്നുമില്ലെന്നും ഒരു മരണാനന്തര ചടങ്ങിന്റെ വീഡിയോ മാത്രമാണുള്ളതെന്നും ഉടമ അറിയിച്ചു. പണത്തിന് അത്യാവശ്യമായിരുന്നതിനാല്‍ ആ ജോലി താന്‍ ഏറ്റെടുക്കുകയായിരുന്നു. രാത്രി 11 മണിക്കും രാവിലെ ഏഴു മണിക്കും ഇടയിലുള്ള സമയത്തായിരുന്നു എഡിറ്റിങ്. 

''ഞാന്‍ മരണാനന്തര ചടങ്ങ് എഡിറ്റ് ചെയ്തിട്ടുണ്ട്. സ്റ്റുഡിയോയുടെ ഉടമയാണ് നമുക്ക് വര്‍ക്ക് തരുന്നത്. എന്തെങ്കിലും കറക്ഷനുണ്ടെങ്കില്‍ പറയുന്നതും അദ്ദേഹമാണ്. ഒരിക്കല്‍ സാമ്പത്തികമായി ഭയങ്കരമായി ബുദ്ധിമുട്ടുള്ള സമയം. കല്യാണ വര്‍ക്ക് ചോദിച്ച് അങ്ങോട്ട് വിളിച്ചു. ഒരു വര്‍ക്കുണ്ട്, ഞാന്‍ തന്നെ പിടിച്ചിട്ടില്ല. ഫ്യൂണറല്‍ ആണ് പരിപാടി. പിടിക്കണോ എന്ന് ചോദിച്ചു. പിടിക്കാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പിടിച്ചു'' സംഗീത് പറയുന്നു. ''രാത്രി പതിനൊന്നിനും രാവിലെ ഏഴിനും ഇടയിലാണ് ഈ വര്‍ക്ക് ചെയ്യേണ്ടത്. വെളുപ്പിന് ഇരുന്ന് ചെയ്യുകയാണ്. ചെയ്യാന്‍ തുടങ്ങി. ഇന്നും എനിക്ക് അതിന്റെ ട്രോമയുണ്ട്. 

പേടിയുമാകുന്നുണ്ട്, എഡിറ്റ് ചെയ്ത് തീര്‍ക്കുകയും വേണം. കുറച്ച് ഡാര്‍ക് ഹ്യൂമറാണ്, പറഞ്ഞാല്‍ ഞാന്‍ എയറില്‍ പോകുമോ എന്നറിയില്ല. പേടി കുറയ്ക്കാന്‍ ഹെഡ് സെറ്റില്‍ വേറെ പാട്ട് ഇട്ടാണ് ഞാന്‍ എഡിറ്റ് ചെയ്തത്. അവസാനം മരണത്തിന്റേതായ പാട്ട് ഫില്‍ ചെയ്തു കൊടുക്കുകയായിരുന്നു. ഭയങ്കര ഡാര്‍ക്ക് ആയിരുന്നു ആ സമയത്ത് എഡിറ്റ് ചെയ്യുകയെന്നത്''. അവര്‍ ഭയങ്കര വലിയ കുടുംബമായിരുന്നുവെന്നും ഒരു വര്‍ക്കേ താന്‍ ചെയ്തിട്ടുള്ളൂവെന്നും സംഗീത പറയുന്നു. 

''തമാശ എന്താണെന്ന് വച്ചാല്‍ അതിന്റെ പൈസ എനിക്ക് കിട്ടിയിട്ടില്ല. അവര്‍ പൈസ തന്നില്ലെന്നാണ് പറഞ്ഞത്. നഷ്ടമായ പൈസകളുടെ കൂട്ടത്തില്‍ ഇതും ഉണ്ട്. ഞാന്‍ വിളിച്ച് ചേട്ടാ അതെങ്കിലും എനിക്ക് തരണമെന്ന് പറഞ്ഞു. ഇത്രയും പേടിച്ച് രാത്രിയിരുന്ന് ചെയ്തതാണേ'' എന്നും സംഗീത് പറയുന്നു.

''ഗോസിപ്പുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും നടക്കാത്തത് ആണെങ്കില്‍. നമ്മള്‍ ചെയ്യാത്തതും പറയാത്തതും ആണെങ്കില്‍ ഭയങ്കര രസമാണെന്നും താരം പറയുന്നു. ഇയ്യടുത്ത് എന്നെപ്പറ്റി വന്ന രസമുള്ളൊരു സാധനമുണ്ടായിരുന്നു. ഒരു കഫേയില്‍ വച്ച് എന്നെ പറ്റി ആരോ രണ്ട് പേര്‍ സംസാരിക്കുന്നത് എന്റെ സുഹൃത്ത് തന്നെ കേട്ടു. എയറില്‍ വന്നതുമല്ല, നേരിട്ട് കേട്ടു. അവന്‍ വിളിച്ചിട്ട് നിന്നെപ്പറ്റി ഒരു ഗോസിപ്പ് കേട്ടുവെന്ന് പറഞ്ഞു'' സംഗീത് പറയുന്നു.


''നീ കാരവന്‍ പറ്റില്ല എന്നു പറഞ്ഞ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി എന്നാണ് പറഞ്ഞത്. അവന്‍ തന്നെ പറയുകയാണ്, എടാ അത് ഓക്കെയാണ്. പക്ഷെ നീ ഇറങ്ങിപ്പോയത് കാരവന്റെ കളര്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് എന്നാണ് പറയുന്നത്. പീക്ക് സിനിമ. ഇത് കുറച്ച് ഓടിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് മനസിലായിക്കോളും'' എന്നും സംഗീത് പറയുന്നു. താന്‍ എന്തുകൊണ്ടാണ് കാരവനില്‍ പോയിരിക്കാത്തതെന്നും സംഗീത് പറയുന്നുണ്ട്.

''ഇതിന്റെ സത്യം എന്താണെന്ന് വച്ചാല്‍, ഞാന്‍ കാരവനില്‍ പോയിരിക്കുന്നത് കുറവാണ്. എനിക്ക് ഇപ്പോഴും ടെക്നിക്കല്‍ സൈഡിലൂടെ വന്നതിനാല്‍ ക്രിയേറ്റീവ് പരിപാടികളില്‍ താല്‍പര്യമുണ്ട്. അതിനാല്‍ മോണിറ്ററിന്റെ സൈഡില്‍ ചെയറിട്ടിരിക്കും. ഇടയ്ക്ക് എഡികള്‍ ഇല്ലെങ്കില്‍ ഞാന്‍ തന്നെ ഓടി ചെന്ന് ചെയ്യും. ആ ക്രിയേറ്റീവ് പ്രോസസ് ഇപ്പോഴും ഇഷ്ടവും സന്തോഷവുമാണ്. സ്പോട്ട് എഡിറ്ററുടെ ബാക്കിലൊക്കെ പോയിരിക്കും. പുതിയ പിള്ളേരോക്കെയാണെങ്കില്‍ എന്തെങ്കിലും സജഷന്‍ പറയും. ആ ഗിവ് ആന്റ് ടേക്ക് ആണ് നമ്മുടെ സന്തോഷം'' താരം പറയുന്നു.

sangeeth prathap talks about Career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES