മലയാളത്തിന്റെ പ്രിയനടന്‍ ജയറാമിനോടും പാര്‍വ്വതിയോടും ഉളള അതേ ഇഷ്ടം തന്നെയാണ് ആരാധകര്‍ക്ക് താരപുത്രനോടും ഉളളത്. തുടക്കത്തില്‍ താരത്തിന് സനിമിയില്‍ വേണ്ടോലെ തിളങ്ങാന്ഡ സാധിച്ചില്ലെങ്കിലും ഇപ്പോള്‍ കാളിദാസിലെ പ്രതിഭ പുറത്ത് വന്നിരിക്കുകയാണ്.
തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ പ്രകടനത്തിന് കാളിദാസ് ജയറാമിന് അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.
തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ലഘുചിത്രങ്ങളാണ് ആന്തോളജിയില്‍. നെറ്റ്ഫ്ളിക്സിന്റെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയ പാവ കഥൈകളില്‍ സുധ കൊങ്കര സംവിധാപം ചെയ്ത തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്
സത്താറായുള്ള വേഷപ്പകര്‍ച്ചയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍. ഈ കഥാപാത്രത്തിനായി ഒരുപാട് ട്രാന്‍സ്ജെന്‍ഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് ഡിപ്രഷന്‍ വരെയുള്ള അവസ്ഥയിലേക്ക് പോയെന്നുമാണ് കാളിദാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്. അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥയില്‍ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും കാളിദാസ് പറഞ്ഞു.