Latest News

താരരാജാക്കന്മാരില്ലാതെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രം ജോസഫ്....!

Malayalilife
താരരാജാക്കന്മാരില്ലാതെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രം ജോസഫ്....!

മലയാളസിനിമാ മേഖലയില്‍ സഹനടനായി  തുടക്കം കുറിച്ച ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രമാണ് ജോസഫ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തീയേറ്ററുകളില്‍ വളരെ പരിമിതമായ പ്രചാരണത്തിലാണ് ചിത്രമെത്തിയത്. എന്നാല്‍  ചിത്രം പ്രചാരണങ്ങളില്ലാതെ തന്നെ റിലീസ് കേന്ദ്രങ്ങളില്‍ ഒരു മാസത്തിലധികം തുടര്‍ന്നു. 

2.5 കോടിക്ക് പൂര്‍ത്തിയാക്കിയ ചിത്രം തിയറ്ററുകളില്‍ നിന്ന് 5 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തു. 1.5-2 കോടി മുകളില്‍ തിയറ്റര്‍ വിഹിതമായി നിര്‍മാതാക്കള്‍ക്ക് ലഭിച്ച ചിത്രം റൈറ്റ്സ് ഇനത്തിലെ തുക കൂടി കണക്കിലെടുക്കുമ്പോള്‍ ലാഭം നല്‍കിയിട്ടുണ്ട്. എം പത്മകുമാറിന്റെ സംവിധാനത്തിലാണ് ചിത്രം. ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷമാണ് ജോജുവിന്.

ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം ഒരു പൊലീസുകാരന്റെ ജീവിതത്തിലെ മുറിപ്പാടുകളുടെ കഥയാണ്. ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷൈജു ശ്രീധര്‍, സിനില്‍ സൈനുദ്ദീന്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ അഭിനേതാക്കളായുണ്ട്. ഡ്രീം ഷോട്ട്സ് സിനിമാസിന്റെ ബാനറില്‍ ഷൗക്കത്ത് പ്രസൂണ്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു.


 

joseph malayalam movie,hit chart,joju george

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES