ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച താരമാണ് ജോജു ജോര്‍ജ്. താരമിപ്പോള്‍ ഫ്ളക്സ് ബോര്‍ഡില്‍ ആദ്യമായി അവസരം ലഭിച്ച നിമിഷത്തെ ഓര്‍മ്മകള്‍ പങ്കുവയ്ച്ചിരിക്കുകയാണ് . ജോജുവിന്റെ മുഖം ആദ്യമായി വിനയ് ഗോവിന്ദ് സംവിധാനം ചിത്രം 'കിളി പോയി'യുടെ ഫ്‌ളക്‌സ് ബാനറിലാണ് എത്തുന്നത് . ജോജു തന്റെ ഫെയ്സ്ബുക്കില്‍ 7 വര്‍ഷം മുമ്പ് നടന്ന ഈ നിമിഷത്തെക്കുറിച്ചും ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രവും പങ്കുവയ്ച്ചിരിക്കുന്നതോടൊപ്പം നന്ദി അറിയിക്കുകയും ചെയ്തു .
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി താരം എത്തുന്നത് 1995-ല്‍ പുറത്തെത്തിയ 'മഴവില്‍ കൂടാരം' എന്ന ചിത്രത്തിലൂടെയാണ് . ജോജുവിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായി മാറിയത് 2018 എന്ന വര്‍ഷമായിരുന്നു . അതേസമയ്ം നായകനും നിര്‍മ്മാതാവമായി ജോജു പദ്മകുമാര്‍ സംവിധാനം ചെയ്ത 'ജോസഫ്' എന്ന ചിത്രത്തിലൂടെ എത്തുകയും ചെയ്തു . ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുന്നതോടൊപ്പം ചിത്രം ഒരുപാട് നിരൂപകര പ്രശംസയും നേടിയിരുന്നു .
സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് ക്യാരക്ടര്‍ ആക്ടര്‍ അവാര്‍ഡും നാഷണല്‍ അവാര്‍ഡ് സെപ്ഷ്യല്‍ മെന്‍ഷനും 'ജോസഫ്', 'ചോല' എന്നീ ചിത്രങ്ങളിലെ പകരം വെയ്ക്കാന്‍ സാധിക്കാത്ത അഭിനയ പ്രകടനത്തിന് താരം അര്‍ഹനാകുകയും ചെയ്തു . ഇത്കൂടാതെ ഒരു മാസ്സ് ഹീറോ പരിവേഷത്തില്‍ താരം 2019-ലെ ജോഷി ചിത്രമായ 'പൊറിഞ്ചു മറിയം ജോസി'ല്‍ എത്തുകയും ചെയ്തു . 25 വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തില്‍ എല്ലാത്തരം റോളുകളും ചെയ്ത ചുരുക്കം ചില നടന്മാരില്‍ ഒരാള്‍ എന്ന പ്രത്യേകതയും ജോജുവിന് ഉണ്ട് .