ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഒരു മിസ്ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നു; ആ സമയത്തെ മറ്റ് നായികമാരെ വെച്ചു നോക്കുമ്പോള്‍ ഞാന്‍ അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്; സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിര്‍ത്തി; ഗീതു മോഹന്‍ദാസിന് പറയാനുള്ളത്

Malayalilife
topbanner
ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഒരു മിസ്ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നു; ആ സമയത്തെ മറ്റ് നായികമാരെ വെച്ചു നോക്കുമ്പോള്‍ ഞാന്‍ അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്; സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിര്‍ത്തി; ഗീതു മോഹന്‍ദാസിന് പറയാനുള്ളത്

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികച്ച സംവിധായിക എന്ന് പേരെടുക്കാന്‍ കഴിഞ്ഞ താരമാണ് ഗീതു മോഹന്‍ദാസ്. തുടക്കം നടിയായി ആയിരുന്നെങ്കിലും പിന്നീട് താരം സംവിധായക മേഖലയിലും കൈവയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ താന്‍ മിസ് ഫിറ്റായിരുന്ന സമയം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ഗീതു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്്.

വ്യക്തിത്വം രൂപപ്പെടുന്ന പ്രായത്തില്‍ ഞാന്‍ വിദേശത്താണു പഠിച്ചത്. പിന്നീട് നാട്ടില്‍ മടങ്ങി വന്നു. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഒരു മിസ്ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നു. ആ സമയത്തെ മറ്റ് നായികമാരെ വെച്ചു നോക്കുമ്പോള്‍ ഞാന്‍ അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്. സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിര്‍ത്തിയിരുന്നു. ഗീതു മോഹന്‍ദാസ് പറയുന്നു.

അക്കാലത്ത് അച്ഛന്‍ പറയുമായിരുന്നു, 'നിന്റെ വ്യത്യസ്തതയാണ് നിന്റെ ശക്തി'യെന്ന്. പിന്നെ, ജീവിതം അതിന്റെ ഒഴുക്കില്‍ നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ തെളിച്ചം വരും. ഇന്നു ഞാന്‍ ആത്മവിശ്വാസമുള്ള സ്ത്രീയാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.
 
ഇന്ന് രവനിതാ സംവിധായകരില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഗീതു. നിവിന്‍ പോളിയെ നായകനാക്കി പുറത്തിറങ്ങിയ മൂത്തോനാണ് ഗീതുവിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രം മികച്ച നിരൂപക പ്രശംസയാണ് നേടിയത്.

geethu mohandas says about film industry

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES