എപ്പോഴെങ്കിലും എനിക്ക് വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് സുപ്രിയ; തേജാഭായ് ആന്‍ഡ് ഫാമിലി സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവം പറഞ്ഞ് പൃഥ്വിരാജ്‌

Malayalilife
എപ്പോഴെങ്കിലും എനിക്ക് വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് സുപ്രിയ; തേജാഭായ് ആന്‍ഡ് ഫാമിലി സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവം പറഞ്ഞ് പൃഥ്വിരാജ്‌

കൊറോണയും ലോക്ഡൗണും ഒക്കെ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളും പഴയകാല അഭിമുഖങ്ങളുടെ കുത്തിപ്പൊക്കലുകളാണ് നടക്കുന്നത്. അത്തരത്തില്‍ പൃഥ്വിരാജിന്റെ ചില അഭിമുഖങ്ങളും എത്തിയിരുന്നു. പൃഥ്വിരാജിനെ നായകനായ തേജാഭായ് ആന്‍്ഡ ഫാമിലി എന്ന കോമഡി ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അഖിലയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സിനിമയുടെ ഷൂട്ടിംഗിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് പറയുന്ന ഇരുവരുടേയും അഭിമുഖത്തിന്റെ വീഡിയോ ഫാന്‍സ് പേജുകളിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുളള ദമ്പതിമാരാണ് സുപ്രിയയും പൃഥ്വിരാജും. തുടക്കത്തില്‍ വലിയ ട്രോളുകളൊക്കെ നേരിട്ട ഇരുവരോടും പിന്നാട് ആരാധകര്‍ക്ക് ഇഷ്ടം ഉണ്ടാകുകയായിരുന്നു. പൃഥ്വിരാജും സുപ്രിയയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോന്‍ വിവാഹശേഷമാണ് ജോലിയില്‍ നിന്നും ബ്രേക്കെടുത്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളുമായി സജീവമാണ് അവര്‍. പുതിയ ചിത്രങ്ങളുടെ കഥ കേള്‍ക്കാനും മറ്റുമായി താരപത്നിയും കൂടാറുണ്ട്.

വിവാഹം സിനിമ, പുസ്തകം, യാത്ര ഈ മൂന്ന് കാര്യങ്ങളായിരുന്നു പൃഥ്വിയെ സുപ്രിയയിലേക്ക് അടുപ്പിച്ചത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ലളിതമായിട്ടായിരുന്നു വിവാഹം. ഇപ്പോള്‍ മാതൃകാ ദമ്പതികളാണ് ഇരുവരും. പൃഥ്വിയോടെന്ന പോലെ സുപ്രിയയോടും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. മകളായ അലംകൃതയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിയും സുപ്രിയയും എത്താറുണ്ട്. തേജാഭായ് സിനിമയുടെ ഷൂട്ടിംഗിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രണയനിലാ എന്ന പാട്ടില്‍ തേജ വേദ എന്ന പെണ്‍കുട്ടിയോട് പ്രണയം അറിയിക്കാനായി കാണിക്കുന്ന ചേഷ്ടകള്‍ മുക്കാലും ദീപു കരുണാകരന്റേതാണ്. അത് പൃഥ്വിരാജിന്റെയല്ല. അത്ര പൈങ്കിളിയല്ല താനെന്ന് പൃഥ്വി പറയുന്നു. ഞാന്‍ പ്രണയിച്ച് കല്യാണം കഴിച്ചയാളാണ്. ഞാനങ്ങനെ ഭയങ്കര റൊമാന്‍സുണ്ടാവുകയോ അതങ്ങനെ ഓവറായി പ്രകടിപ്പിക്കുകയോ ചെയ്യാറില്ല. സുപ്രിയയോട് ചോദിച്ചാല്‍ സുപ്രിയയും ഇത് തന്നെ പറയുമെന്ന് പറയുന്ന പൃഥ്വി ആ പാട്ടു സീനിന്റെ സമയത്ത് സുപ്രിയ പറഞ്ഞതിനെക്കുറിച്ചും വെളിപ്പെടുത്തുകയാണ്.  എപ്പോഴെങ്കിലും എനിക്ക് വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ടോയെന്നാണ് സുപ്രിയ ചോദിച്ചത്. അതാണ് ഞാന്‍, ഷൈ ആണോ ഷൈനെസ്സാണോ അന്തമുഖത്വമാണോയെന്നൊന്നും അറിയില്ല. ഇത് ഞാന്‍ മാത്രമല്ല എന്നെപ്പോലെ തന്നെ ഒത്തിരിപ്പേരുണ്ട്. എന്റെ സുഹൃത് സംഘങ്ങളില്‍ത്തന്നെയുണ്ട്. വലിയൊരു ജനക്കൂട്ടത്തിനിടയില്‍ അണ്‍കംഫര്‍ട്ടാവുന്ന, അപരിചിതരോട് അധികം സംസാരിക്കാത്ത എത്രയോ ആള്‍ക്കാറുണ്ട്. അതിലൊരാളായ ഞാന്‍ നടനായിപ്പോയെന്ന് മാത്രമെന്നും അദ്ദേഹം പറയുന്നു.



 

prithviraj shares an inccident during thejabhai and family movie shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES