Latest News

വീണ്ടും ലിപ് ലോക് രംഗങ്ങള്‍ക്ക് നോ പറഞ്ഞ് സായ് പല്ലവി; വിജയ് ദേവരകൊണ്ട ചിത്രം ഡിയര്‍ ക്രോമേഡില്‍ നിന്നും നടി പിന്മാറാന്‍ കാരണം ലിപ് ലോക്കും അടുത്തിടപഴകുന്ന രംഗങ്ങളും

Malayalilife
വീണ്ടും ലിപ് ലോക് രംഗങ്ങള്‍ക്ക് നോ പറഞ്ഞ് സായ് പല്ലവി; വിജയ് ദേവരകൊണ്ട ചിത്രം ഡിയര്‍ ക്രോമേഡില്‍ നിന്നും നടി പിന്മാറാന്‍ കാരണം ലിപ് ലോക്കും അടുത്തിടപഴകുന്ന രംഗങ്ങളും


പ്രേമത്തിലൂടെ വന്ന് പതിവ് നായികാ സങ്കല്‍പത്തെ മാറ്റി മറിച്ച നായികയാണ് സായി പല്ലവി. മുഖക്കുരുവും പരുക്കന്‍ ശബ്ദവും തന്റെ നായികാ പദവിക്ക് കോട്ടം തട്ടിക്കാതെ അഭിനയമാണ് എല്ലാത്തിലും മേലെ എന്ന് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സായി പല്ലവി തെളിയിച്ചു. ഒറ്റ ചിത്രം കൊണ്ട് തന്നെ സായ് പല്ലവി തെന്നിന്ത്യയില്‍ താരമായി മാറിയപ്പോഴും തന്റെ നിലാപടുകളുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ നടിക്ക് നേരിടേണ്ടതായി വന്നു. ഇപ്പോളിതാ വീണ്ടും അത്തരമൊരു നിലപാടിന്റെ പേരിലാണ് നടി വാര്‍ത്തകളില്‍ നിറയുന്നത്.

വിജയ് ദേവേരകൊണ്ട ചിത്രം ഡിയര്‍ കോമ്രേഡില്‍ നിന്നും സായ് പല്ലവി പിന്മാറാന്‍ കാരണം ലിപ് ലോക്ക് രംഗം ആണെന്നാണ് പുതിയ വാര്‍ത്ത.വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഡിയര്‍ കോമ്രേഡ്' ജൂലൈ 26 ന് നാലു ഭാഷകളിലായി റിലീസിനൊരുങ്ങുകയാണ്.

ചിത്രത്തില്‍ രശ്മിക മന്ദാനയ്ക്ക് മുമ്പ് സായ് പല്ലവിയെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ചിത്രത്തില്‍ നിന്നും സായ് പല്ലവി പിന്മാറുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.അടുത്തിട പഴകുന്ന രംഗങ്ങളിലും അഭിനയിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച സായ് പല്ലവി ഓഫര്‍ നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍പ് രണ്ടു കോടി വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ ഇല്ല എന്ന താരത്തിന്റെ നിലപാടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ''പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. 'ഡിയര്‍ കോമ്രേഡ്' തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നിങ്ങനെ നാലു ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Read more topics: # sai pallavi,# dear comrade,# vijay deverakonda
sai pallavi rejected vijay deverakonda's dear comrade

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക