Latest News

നവ്യ കണ്ണൂരുകാരി ആണോ പ്രാദേശിക താരമാണോ  നവ്യ സിനിമയില്‍ എന്നേക്കാള്‍ പിറകെ വന്നതാണ്; മേയര്‍ പദവിയില്‍ ഇരുത്തുന്നത് വിവരമില്ലാത്ത ഒരാളെയാണോ കണ്ണൂര്‍ ദസറയില്‍ അനുമതി നിഷേധിച്ചതില്‍ രോഷമുയര്‍ത്തി നടി കണ്ണൂര്‍ ശ്രീലത

Malayalilife
നവ്യ കണ്ണൂരുകാരി ആണോ പ്രാദേശിക താരമാണോ  നവ്യ സിനിമയില്‍ എന്നേക്കാള്‍ പിറകെ വന്നതാണ്; മേയര്‍ പദവിയില്‍ ഇരുത്തുന്നത് വിവരമില്ലാത്ത ഒരാളെയാണോ കണ്ണൂര്‍ ദസറയില്‍ അനുമതി നിഷേധിച്ചതില്‍ രോഷമുയര്‍ത്തി നടി കണ്ണൂര്‍ ശ്രീലത

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്‍ നടത്തുന്ന കണ്ണൂര്‍ ദസറയില്‍ സിനിമ-സീരിയല്‍ നടി കണ്ണൂര്‍ ശ്രീലതക്കും സംഘത്തിനും പരിപാടി അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. ദസറയില്‍ പരിപാടി അവതരിപ്പിക്കാനുള്ള അപേക്ഷ ആഗസ്റ്റില്‍ തന്നെ മേയര്‍ക്ക് നല്‍കിയതാണെന്ന് ശ്രീലത പറഞ്ഞു.  കൂടാതെ സിനിമയില്‍ തന്നേക്കാള്‍ ജൂനിയറായ നടി നവ്യ നായര്‍ക്ക് വലിയ പ്രാധാന്യം നല്‍കുമ്പോള്‍, കണ്ണൂരിലെ മുതിര്‍ന്ന കലാകാരന്മാരെ കണ്ണൂര്‍ മേയറും കോര്‍പ്പറേഷനും പൂര്‍ണ്ണമായും തഴയുകയാണെന്ന് നടി കണ്ണൂര്‍ ശ്രീലത രോഷത്തോടെ പറയുന്നു.

സിനിമാരംഗത്തെ തന്റെ സീനിയോറിറ്റി ചൂണ്ടിക്കാട്ടിയ നടി, ഭരണപദവിയിലിരിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം മാത്രം പോരാ, വിവരവും അറിവും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനുള്ള മനസ്സും വേണമെന്നും മേയറുടെ വിവരമില്ലായ്മയാണ് ഈ അവഗണനയ്ക്ക് കാരണമെന്നും രൂക്ഷമായി വിമര്‍ശിച്ചു.ഇവിടെ നവ്യ നായരുടെ ഡാന്‍സ് പരിപാടി ഉണ്ട്. നവ്യ കണ്ണൂരുകാരി ആണോ, പ്രാദേശിക താരമാണോ? എന്നെപ്പോലെ ഒരു നടി അല്ലേ. നവ്യ സിനിമയില്‍ എന്നെക്കാള്‍ പിറകെ വന്നതാണ്. 

ഇത്ര വിവരം ഇല്ലാതായിപ്പോയല്ലോ മേയര്‍ക്ക്. വിവരമില്ലാത്ത ഒരാളായിപ്പോയി. ഇങ്ങനത്തെ ഒരാളെ പിടിച്ചാണോ നിങ്ങള്‍ മേയര്‍ പദവിയില്‍ ഇരുത്തുന്നത്? വിദ്യാഭ്യാസം മാത്രം പോരാ വിവരം വേണം. അറിവ് നേടണം, പഠിക്കണം, വായിക്കണം, ഓരോരുത്തരെപ്പറ്റി ചിന്തിക്കണം, എന്താണ് ആ വ്യക്തി എന്ന് അറിയണം. അല്ലാതെ വെറുതെ അവിടിരുന്നുകൊണ്ട് വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ വിളിച്ചു പറയലല്ല വേണ്ടതെന്നും നടി ആരോപിക്കുന്നു.

ദസറ ആഘോഷത്തിന്റെ ഭാഗമായി പ്രകാശധാര ഭക്തിരസാമൃതം എന്ന പരിപാടി അവതരിപ്പിക്കാനാണ് കണ്ണൂര്‍ ശ്രീലതയും സംഘവും അപേക്ഷ നല്‍കിയിരുന്നത്. പക്കമേളക്കാര്‍ അടക്കം പത്തുപേരടങ്ങുന്ന സംഘത്തിന് 15,000 രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാല്‍ വേണമെങ്കില്‍ സൗജന്യമായി 10 മിനിറ്റ് സമയം അനുവദിക്കാമെന്നായിരുന്നു സംഘാടകരുടെ മറുപടി.  
          
സ്റ്റേജില്‍ പക്കമേളമടക്കം എല്ലാം സെറ്റ് ചെയ്യാന്‍ തന്നെ 10 മിനിറ്റ് വേണം. അതിനാല്‍ അരമണിക്കൂര്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ കൊടുത്ത് സെലിബ്രിറ്റികളെ കൊണ്ടുവന്ന് കണ്ണൂര്‍ ദസറ നടത്തുമ്പോള്‍ കണ്ണൂരുകാരായ കലാകാരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോര്‍പറേഷനിലെ ഒരു കോക്കസ് ദസറ പരിപാടി ഹൈജാക്ക് ചെയ്യുകയാണെന്ന് കണ്ണൂര്‍ ശ്രീലത ആരോപിച്ചു.
 

kannur sreelatha about kannur dasara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES