ലോക്ഡൗണിലെ കഥകള്‍ ഞങ്ങളിനിയും കേട്ട് കഴിഞ്ഞിട്ടില്ല; കസ്തൂരിമാനില്‍ തിരികെ എത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് റബേക്ക സന്തോഷ്‌

Malayalilife
ലോക്ഡൗണിലെ കഥകള്‍ ഞങ്ങളിനിയും കേട്ട് കഴിഞ്ഞിട്ടില്ല; കസ്തൂരിമാനില്‍ തിരികെ എത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് റബേക്ക സന്തോഷ്‌

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കസ്തൂരിമാന്‍. 2017-ല്‍ ആരംഭിച്ച സീരിയല്‍ ഇപ്പോഴും വലിയ പ്രേക്ഷക പ്രീതിയോടെയാണ് മുന്നേറുന്നത്്. സീരിയലിലെ പ്രധാന ആകര്‍ഷണം നായികയും നായകനുമായി എത്തുന്ന റെബേക്കയും ശ്രീ റാം രാമചന്ദ്രനും ആണ്. ജീവ- കാവ്യ താര ജോഡികളുടെ കെമിസ്ട്രി തന്നെയാണ് ഈ സീരിയലിന്റെ വിജയവും. സീരിയലിലെ നായികയായി എത്തുന്ന റബേക്ക ഇപ്പോള്‍ തന്റെ ലോക് ഡൗണ്‍ വിശേങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ്. ഇ ടൈസിന് നല്‍കിയ അഭിമുഖത്തിലാണ് റബേക്ക മനസ്സു തുറന്നത്. ലോക് ഡൗണിനെ തുടര്‍ന്ന്  സീരിയലുകളും സിനിമകളുമെല്ലാം ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചിരിക്കയായിരുന്നു. പിന്നീട് ഇളവുകളോട് കൂട്ി ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ സീരിയലിന്റെ ഷൂട്ടിങ്ങ് രണ്ടാമത് ആരംഭിച്ചതിനെക്കുറിച്ച് റബേക്ക പറയുകയാണ്.


ഒരു ഇടവേളയ്ക്ക് ശേഷം കാവ്യ ആകാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന ഒരു ചെറിയ ആശങ്ക ഉണ്ടായിരുന്നുവെന്നും പക്ഷെ എല്ലാം വളരെ ഭംഗിയായി നടന്നുവെന്നും റബേക്ക പറയുന്നു. കാവ്യ എന്റെ ഉള്ളില്‍ വളരെ സേഫ് ആയി ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴും തിരികെ ജോലിയില്‍ കയറിയപ്പോഴും ഒരുപാട് സന്തോഷം തോന്നി എന്നും റെബേക്ക പറയുന്നു. ഇതുവരെ ലോക്ക്ഡൗണ്‍ സമയത്തുണ്ടായ കഥകള്‍ ഞങ്ങള്‍ പരസ്പരം കേട്ടുതീര്‍ത്തിട്ടില്ല. ഓരോ കഥയും ഒരു സീരിയലിനോ സിനിമയ്ക്കോ ഉള്ള കഥയുണ്ടാകും എന്നും താരം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓരോ സീരിയല്‍ ഷൂട്ടിങ്ങും ഇപ്പോള്‍ നടക്കുന്നത്. അപ്പോള്‍ ഒരുപാട് മാറ്റങ്ങളും സെറ്റുകളില്‍ സംഭവിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും റെബേക്ക വാചാലയായി. നമ്മള്‍ക്ക് ചുറ്റും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. തീര്‍ച്ചയായും അതൊക്കെ നമ്മള്‍ ഓരോരുത്തരുടെയും നന്മയ്ക്ക് വേണ്ടിയാണ്. അംഗങ്ങളുടെ എണ്ണം കുറവായത് കൊണ്ടുതന്നെ, ഞങ്ങള്‍ പരസ്പരം സഹായിക്കാന്‍ ആരംഭിച്ചു. കണ്ണാടി പിടിച്ചു കൊടുക്കുന്നത് മുതല്‍, മേക്കപ്പ് ബാഗുകള്‍ എടുക്കുന്നത് വരെ പരസ്പരം താങ്ങായി മാറിയിട്ടുണ്ട്.

ലോക് ഡൌണ്‍ സമയത്തു റെബേക്ക യൂ ട്യൂബ് ചാനലുമായും പ്രത്യക്ഷപ്പെട്ടിരുന്നു. സുഹൃത്തും ഒത്തു പങ്ക് വച്ച സീരീസുകള്‍ ഏറെ വൈറലും ആയിരുന്നു. ഇതിനെകുറിച്ചും റെബേക്ക മനസ്സു തുറന്നു. പുതിയതൊന്നും പഠിച്ചില്ലെങ്കിലും തന്റെ ഉള്ളിലുള്ള കഴിവുകളെ പൊടി തട്ടിയെടുക്കാന്‍ ഇ സമയം വിനിയോഗിച്ചതായും താരം പറയുന്നു. ഇതിന്റെ ഒപ്പം തോന്നിയ മറ്റൊരു ആശയം ആയിരുന്നു വെബ് സീരീസ് എന്നും റെബേക്ക വ്യക്തമാക്കി.ലോക്ക് ഡൗണ്‍ സമയത്ത് അനുഭവപ്പെട്ട ബോറിംഗിനെ കുറിച്ച് അമ്മയോട് സംസാരിച്ചപ്പോള്‍ അമ്മയുടെ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയെന്നും റെബേക്ക പറയുന്നു. അമ്മയോട് ബോറടിക്കുന്നു എന്ന പരാതിയുമായി ചെന്നപ്പോള്‍, അമ്മ തന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടിയാണ് ഏറെ ശ്രദ്ധേയം. , 'ഇത് തന്റെ ദിനചര്യ ആണെന്ന് അമ്മ പറഞ്ഞപ്പോള്‍ താന്‍ സത്യത്തില്‍ ഷോക്കായി പോയെന്നും, ഈ അവസ്ഥ എല്ലാ വീട്ടമ്മമാരും അനുഭവിക്കുന്നത് ആണല്ലോ എന്ന് താന്‍ ഓര്‍ത്താത്തതായും താരം പറയുന്നു. . രണ്ട് മാസത്തെ ലോക് ഡൗണിനെക്കുറിച്ച് നമ്മള്‍ പരാതി പറയുമ്പോള്‍, നമ്മള്‍ തിരക്കിലാകുമ്പോള്‍ വീട്ടില്‍ ഒറ്റപെടുന്ന അമ്മമാരേ കുറിച്ച് നമ്മള്‍ തിരിച്ചറിഞ്ഞില്ലെന്നും താരം വ്യക്തമാക്കി. മാത്രമല്ല ഷൂട്ടിംഗ് പുനഃരാരംഭിച്ചപ്പോള്‍ തനിക്ക് വീട് ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

 

rebecca santhosh about kasthooriman after lockdown shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES