Latest News

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായക അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലെ പ്രണയ ജോഡികള്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്;  അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്ന അടുത്ത പ്രണയ ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും

Malayalilife
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായക അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലെ പ്രണയ ജോഡികള്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്;  അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്ന അടുത്ത പ്രണയ ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ മലയാളികളുടെ മനയില്‍ ഇടം നേടിയ പ്രണയ ജോഡികളാണ് ഫഹദും നിത്യ മേനോനും. സിനിമ കണ്ട പ്രക്ഷകരുടെ മനസിലെ മായാത്ത നൊമ്പര പ്രണയമാണ് ഇരുവരും ബാഗ്ലൂര്‍ ഡെയ്‌സില്‍ ജീവിച്ച് തകര്‍ത്തത്. എന്നാല്‍ അടുത്ത തന്റെ മലയാള ചിത്രത്തില്‍ ഇരുവരും ഉള്ളതായ നിത്യാ മേനോന്‍ ഔദ്യോഗികമായി തന്നെ അറിയിച്ചത്. പ്രേക്ഷകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി നിത്യാ മേനോന്‍ തന്നെ എത്തിയിരിക്കുകയാണ്.

 

ഇതിന് മുമ്പും ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗികമായി പറഞ്ഞത് ഇപ്പോഴാണ്. 'ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസിന്' നല്‍കിയ അഭിമുഖത്തിലാണ് താരം വീണ്ടും ഒരു മലയാള ചിത്രത്തിലഭിനയിക്കുന്നതിന്റെയും ഫഹദിനൊപ്പം വീണ്ടും സ്‌ക്രീന്‍ പങ്കിടുന്നതിന്റെയും സന്തോഷം പങ്കു വച്ചത്.

' ഞാന്‍ വീണ്ടും ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ്. അത് അധികം കാണാത്ത തരത്തിലുളള മനോഹരമായ ഒരു പ്രണയചിത്രമായിരിക്കും. ഫഹദിനൊപ്പം വീണ്ടും ചേരുന്നതിന് ഞാന്‍ കാത്തിരിക്കുകയാണ് കാരണം എന്നെ സംബന്ധിച്ച് നല്ല അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.'

സിനിമയുടെ ചിത്രീകരണം അടുത്ത ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആരംഭിക്കുമെന്നും താരം പറഞ്ഞു. മലയാളത്തില്‍ ഇപ്പോള്‍ കോളാമ്പി എന്ന് ചിത്രത്തിലാണ് അഭിനയിക്കുന്നത്. കൂടാതെ നാലു ഭാഷകളിലായി റിലീസ് ചെയ്യാനൊരുങ്ങുന്ന 'പ്രാണ'യാണ് നിത്യയുടെ അടുത്തിറങ്ങാനുള്ള ചിത്രം. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച 'മിഷണ്‍ മംഗല്‍' എന്ന ബോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നത്.

Read more topics: # fahadh,# nithya menon,# new,# malayalam movie
fahadh,nithya menon,new,malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES