Latest News

കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തില്‍ പെട്ടവരാകണം എന്നില്ല;ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ആശംസകളുമായി ആദ്യ ഭര്‍ത്താവ്; വൈറലായി കുറിപ്പും ചിത്രങ്ങളും

Malayalilife
 കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തില്‍ പെട്ടവരാകണം എന്നില്ല;ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ആശംസകളുമായി ആദ്യ ഭര്‍ത്താവ്; വൈറലായി കുറിപ്പും ചിത്രങ്ങളും

' യുവഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ കലേഷാണ് വരന്‍. സിനിമാ രംഗത്തുള്ളവരടക്കം ഒട്ടേറെ പേര്‍ ഗൗരിക്കും കലേഷിനും ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഗൗരിക്ക് ആശംസകള്‍ അറിയിച്ച് മുന്‍ ഭര്‍ത്താവ് ഗണേഷ് വെങ്കട്ടരമണി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. 

'കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തില്‍പ്പെട്ടവരാകണമെന്നില്ല' എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഗൗരിയുടെ സുഹൃത്തുക്കള്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും വിവാഹത്തില്‍ സജീവമായിരുന്നു ഗണേഷ്. 2017ല്‍ ആയിരുന്നു ഗൗരി ഗണേഷിനെ വിവാഹം കഴിക്കുന്നത്. ഗൗരിയുടെ ബാന്‍ഡിലെ ഡ്രമ്മറായിരുന്നു തമിഴ്‌നാട് സ്വദേശിയായ ഗണേഷ്. ആദ്യം തുടങ്ങിയ സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

 ഗണേഷ് തന്റെ ആരാധകനായിരുന്നെന്നും താന്‍ പങ്കെടുത്തഷോ കാണാനെത്തിയ ഗണേഷും സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു സെല്‍ഫിയെടുത്താണ് മടങ്ങിയതെന്നും ഗൗരി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചെന്നൈയില്‍ ഒരു ഷോ കാണാന്‍ പോയപ്പോള്‍ ഗണേഷായിരുന്നു ഡ്രമ്മര്‍. ഗണേഷിന്റെ പ്രകടനം ഇഷ്ടപ്പെട്ട ഗൗരി സ്വന്തം ബാന്‍ഡിലേക്ക് ക്ഷണിക്കുകയായിരുന്നു. അതിന് ശേഷമുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. പിന്നീട് വേര്‍പിരിഞ്ഞെങ്കിലും ഇരുവരും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. '

ഗൗരിയുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച് 'ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കൂ' എന്ന വാക്കുകളോടെ കകുറിപ്പും പങ്കുവച്ചിരുന്നു ഗണേഷ്. ഗണേഷിന്റെ പോസ്റ്റിന് ഗൗരി ലക്ഷ്മിയും കലേഷും മറുപടിയും നല്‍കിയിരുന്നു..
 

ex husband WISHES gowry lekshmi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES