Latest News

യുവഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; ജീവിതത്തില്‍ കൂട്ടായി ഇനി എന്നും അവന്‍ കൂടി; ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹക്കാര്യം പങ്ക് വച്ച് ഗായിക; വരന്‍ കലേഷ് ഗോവിന്ദന്‍; ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകര്‍ 

Malayalilife
യുവഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; ജീവിതത്തില്‍ കൂട്ടായി ഇനി എന്നും അവന്‍ കൂടി; ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹക്കാര്യം പങ്ക് വച്ച് ഗായിക; വരന്‍ കലേഷ് ഗോവിന്ദന്‍; ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകര്‍ 

തന്റേതായ വേറിട്ട ആലാപന ശൈലിയിലൂടെ സംഗീതലോകത്ത് ശ്രദ്ധേയയായ യുവഗായികയും സംഗീതസംവിധായികയുമായ ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരന്‍. ഗൗരി ലക്ഷ്മി തന്നെയാണ് വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് പ്രിയപ്പെട്ടവരെ വിവരം അറിയിച്ചത്. ചലച്ചിത്ര-സംഗീത രംഗത്തെ പ്രമുഖരും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 

 ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിനിയായ ഗൗരി ലക്ഷ്മി തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 

മോഹന്‍ലാല്‍ നായകനായ 'കാസനോവ' എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'സഖിയേ...' എന്ന ഗാനം ഒരുക്കിക്കൊണ്ടാണ് പതിമൂന്നാം വയസ്സില്‍ ഗൗരി ലക്ഷ്മി ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. ഈ ഗാനത്തിന്റെ രചനയും ഈണവും ആലാപനവും നിര്‍വ്വഹിച്ചത് ഗൗരി തന്നെയായിരുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 'ഗോദ' എന്ന ചിത്രത്തിലെ 'ആരോ നെഞ്ചില്‍' ഉള്‍പ്പെടെ ഒട്ടേറെ സിനിമാഗാനങ്ങള്‍ ആലപിക്കുകയും രചിക്കുകയും ഈണമിടുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 

സിനിമകള്‍ക്ക് പുറമെ സ്വതന്ത്ര സംഗീത ആല്‍ബങ്ങളിലൂടെയും ഗൗരി തന്റെ സാന്നിധ്യം ശക്തമാക്കി.2024-ല്‍ പുറത്തിറങ്ങിയ 'എന്റെ പേര് പെണ്ണ്' എന്ന ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.പ്രശസ്തമായ 'ഹരിവരാസനം' എന്ന ഭക്തിഗാനത്തിന് ഗൗരി ഒരുക്കിയ കവര്‍ വേര്‍ഷനും ഏറെ ജനപ്രീതി നേടി.പരമ്പരാഗത കഥകളി പദമായ 'അജിതാ ഹരേ ജയ' തന്റേതായ ഫ്യൂഷന്‍ ശൈലിയില്‍ അവതരിപ്പിച്ചതും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

singer gowry lekshmi wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES