കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദുര്‍ഗ കൃഷ്ണയ്ക്കും ഭര്‍ത്താവ് അര്‍ജുനും ആദ്യത്തെ കണ്‍മണി പിറന്നത്. ഇരുവര്‍ക്കും പെണ്‍കുഞ്ഞാണ് പിറന്നത്. മകളെ ആദ്യമായി കയ്യിലേറ്റ് വാങ്ങിയ നിമിഷത്തിന്റെ വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ദുര്‍?ഗ.
ദുര്‍ഗ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.നമ്മളങ്ങനെ കണ്ടു, ഞാനായിരുന്നു ആ ആള്.. ഭക്ഷണമൊക്കെ തന്ന ആള്, ഇനി പാല് തരാം കേട്ടോ. യെസ് അയാം ദ് മമ്മി. ശബ്ദം കേട്ട് പരിചയമുണ്ടോ 'എന്ന് ദുര്‍ഗ കുഞ്ഞിനോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കുടുംബാംഗങ്ങളും സന്തോഷത്തില്‍ പങ്കുചേരുന്നുണ്ട്. നവംബര്‍ നാലിനാണ് ദുര്‍ഗ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
2021 ഏപ്രിലിലാണ് ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനും വിവാഹിതരായത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത ദുര്‍ഗ ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലത്തെ വിശേഷങ്ങളും ചടങ്ങുകളുടെ ചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.