നടി ദുര്‍ഗ കൃഷ്ണ അത്തം ദിനാശംസകള്‍ നേര്‍ന്ന് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചു. നിറവയറോടെയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. ചിത്രങ്ങളില്‍ ഭര്‍ത്താവ് അര്‍ജുനും ഒപ്പമുണ്ട്. ഐറ ഫോട്ടോഗ്രഫിയാണ് ദമ്പതികളുടെ മനോഹര നിമിഷങ്ങള്‍ പകര്‍ത്തിയത്.
ജൂണ്‍ മാസത്തിലാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നതെന്ന സന്തോഷവാര്‍ത്ത ദുര്‍ഗ സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. 2021 ഏപ്രിലില്‍ ദുര്‍ഗയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനും വിവാഹിതരായിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാനിരിക്കുകയെന്ന സന്തോഷത്തിലാണ് ഇരുവരും.
വിവാഹശേഷവും സിനിമാരംഗത്ത് സജീവമായ ദുര്‍ഗ, വിമാനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പ്രേതം 2, ഉടല്‍, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. എം.എ. നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയിലാണ് അവസാനമായി ദുര്‍ഗ അഭിനയിച്ചത്.