Latest News

എമ്പുരാന്‍ സിനിമ ഇറങ്ങിയപ്പോള്‍ നമ്മള്‍ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകനും ഇല്ലേ? അവര്‍ അവരുടെ പൈസക്ക് അവര്‍ക്കു ശരിയെന്നു തോന്നുന്നത് എടുക്കുന്നു; അത് നമ്മുക്ക് കാണാം കാണാതിരിക്കാം;  കേരള സ്റ്റോറി 2 വിവാദത്തിനിടെ സന്തോഷ് പണ്ഡിന്റെ കുറിപ്പ്

Malayalilife
 എമ്പുരാന്‍ സിനിമ ഇറങ്ങിയപ്പോള്‍ നമ്മള്‍ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകനും ഇല്ലേ? അവര്‍ അവരുടെ പൈസക്ക് അവര്‍ക്കു ശരിയെന്നു തോന്നുന്നത് എടുക്കുന്നു; അത് നമ്മുക്ക് കാണാം കാണാതിരിക്കാം;  കേരള സ്റ്റോറി 2 വിവാദത്തിനിടെ സന്തോഷ് പണ്ഡിന്റെ കുറിപ്പ്

'കേരള സ്റ്റോറി' രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങള് കൊടുംമ്പിരി കൊണ്ടിരിക്കെ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് പങ്ക് വച്ച കുറിപ്പ് ചര്‍ച്ചയാകുകയാണ്.എമ്പുരാന്‍ ' സിനിമ ഇറങ്ങിയപ്പോള്‍ നമ്മള്‍ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകനും ബാധകമല്ലേ എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. സിനിമയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് മലയാള സംവിധായകാര്‍ക്ക് ഉള്ളത് പോലെ ഹിന്ദി സംവിധായകര്‍ക്കും ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

കുറിപ്പ് ഇങ്ങനെ

പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം 
ഇപ്പോള്‍ ഇന്ത്യയിലെ സിനിമ ആരാധകര്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയം, വന്‍ വിജയമായ നാഷണല്‍ അവാര്‍ഡ് ജേതാവ് സുധീപ്‌തോ സെന്‍ ജി സംവിധാനം ചെയ്ത 'കേരള സ്റ്റോറി ' സിനിമയുടെ രണ്ടാം ഭാഗത്തിന്റെ 'Kerala Story 2...Goes Beyond' (directed by Kamakhya Narayan Singh Ji)trailer ആണല്ലോ. വെറും ഒറ്റ ദിവസം കൊണ്ട് 1 കോടി 61 ലക്ഷത്തില്‍ കൂടുതല്‍ viewers നേടി youtube ട്രെന്‍ഡ്ല്‍ ഒന്നാമത് എത്തിയെങ്കിലും ഈ trailer  കേരളത്തില്‍ ചിലര്‍ വിവാദം ആക്കിയിട്ടുണ്ടേ.. 
ഞാന്‍ മനസ്സിലാക്കിയ വസ്തുതകള്‍... 
1)അതിന്റെ തീം ലവ് ജിഹാദ് ആണെന്നും അങ്ങനെ ഒന്ന് കേരളത്തില്‍ ഇല്ലെന്നും ചിലര്‍ പറയുന്നു. അത് ശരിയാകാം.. പക്ഷെ 'എമ്പുരാന്‍ ' സിനിമ ഇറങ്ങിയപ്പോള്‍ നമ്മള്‍ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകന്‍ Kamakhya Narayan Singh ജിക്കും ഇല്ലേ? അവര്‍ അവരുടെ പൈസക്ക് അവര്‍ക്കു ശരിയെന്നു തോന്നുന്നത് എടുക്കുന്നു. അത് നമ്മുക്ക് കാണാം.. കാണാതിരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടെല്ലോ. ഒരു സിനിമയെ നമ്മള്‍ പേടിക്കേണ്ട കാര്യമില്ല.. 
2) ഈ രണ്ടാം ഭാഗത്തില്‍ ട്രൈലെറില്‍ കാണിക്കുന്ന ഒരു രംഗമാണ് കേരളത്തില്‍ ചിലര്‍ വിവാദം ആക്കിയത്. അതില്‍ ഒരു യുവതിയെ നിര്‍ബന്ധപൂര്‍വം ബീഫ് കഴിപ്പിക്കുന്ന രംഗമുണ്ട് . അത് ശരിയല്ല എന്ന് ചിന്തിക്കുന്നവര്‍ അറിയാന്‍. ഈ post വായിക്കുക. 
https://www.indiatoday.in/.../indore-woman-harassed-beef...
ഈ news link നിങ്ങള്‍ നോക്കുക. ഇത് ശരിക്കും മധ്യപ്രദേശില്‍ സംഭവിച്ച കാര്യമാണ്. ആ യുവതി ഭര്‍ത്താവിന് എതിരെ പോലീസ് കേസ് കൊടുത്തിരുന്നു. അല്ലാതെ എഴുത്തുകാരന്റെ ഭാവന സൃഷ്ട്ടി അല്ല. Political correctness ഇനി നിങ്ങള്‍ ആണ് ചിന്തിക്കേണ്ടത്..
3) ഇനി ട്രൈലര്‍ നോക്കി മലയാളി പെണ്‍കുട്ടി എന്തുകൊണ്ട് മലയാളം പറയുന്നില്ല. ഹിന്ദി എന്തിനു പറഞ്ഞു എന്നതിനുള്ള ഉത്തരം.. ട്രെയിലറില്‍ 
ആദ്യമേ മധ്യപ്രദേശ് എന്ന് കാണിക്കുന്നുണ്ട്.. 'കേരള story goes beyond..' എന്നാല്‍ kerala story കേരളത്തിന് അപ്പുറം സംഭവിക്കുന്ന കഥ എന്നാണ് അര്‍ത്ഥം. കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും അത് പോലെ നടക്കുന്നു എന്നാവാം ഉദ്ദേശിച്ചത്. അല്ലാതെ ബീഫ് തീറ്റിച്ച കഥ കേരളത്തില്‍ നടന്നു എന്നല്ല, മധ്യപ്രാദേശില്‍ നടന്ന ഒറിജിനല്‍ സംഭവം വെച്ചു inspire ആയി സിനിമ ആക്കിയതാകാം. 
ഇത്രയും കാര്യങ്ങള്‍ പുറമെ നിന്നും നോക്കിയപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് ആണ്. 100 ശതമാനം സത്യമാണെന്നോ, അവര്‍ കഥയില്‍ പറഞ്ഞതൊക്കെ political correct ആണെന്നോ ഞാന്‍ പറയുന്നില്ല. അങ്ങനെ നോക്കിയാല്‍ മലയാളത്തില്‍ ഇറങ്ങുന്ന പല സിനിമയും പ്രിപൊഗണ്ട സിനിമ അല്ലേ? പല സിനിമകളിലും കറുപ്പ് ഉടുത്ത വില്ലന്‍, സവര്‍ണ്ണനായ വില്ലന്‍ etc, കാണിക്കുന്നു. ചിലരുടെ മതം, ചിലരുടെ രാഷ്ട്രീയം ഒക്കെ അവരുടെ പൈസക്ക് സിനിമ എടുത്ത് നാട്ടുകാരെ കാണിക്കുന്നു. അത് നിങ്ങള്ക്ക് വേണമെങ്കില്‍ കാണാം.. It is your ചോയ്‌സ്.
(വാല്‍ കഷ്ണം..ബാക്കി ഈ സിനിമ തീയേറ്റര്‍ നിന്നും കണ്ടു നമ്മള്‍ വിലയിരുത്തുക.സിനിമയെ ഒരിക്കലും പേടിക്കേണ്ടതില്ല. സിനിമയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് മലയാള സംവിധായകാര്‍ക്ക് ഉള്ളത് പോലെ ഹിന്ദി സംവിധായകര്‍ക്കും ഉണ്ട്. സിനിമയെ സിനിമയായി കാണുക. വിവാദം ഇതോടെ അവസാനിപ്പിക്കുക.)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

santosh pandit post about kerala story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES