Latest News

ഞാന്‍ ഒരു കുട്ടിയെയാണ് വിവാഹം കഴിച്ചത്;അതുകൊണ്ട് കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് കഴിവും ക്ഷമയും; ഇപ്പോള്‍ എന്നെ കൈകാര്യം ചെയ്യുന്ന ഒരു കുട്ടിയെ കൂടി കണ്ടുമുട്ടി; ഫഹദ് ഫാസിലിന്റെ വാക്കുകള്‍

Malayalilife
 ഞാന്‍ ഒരു കുട്ടിയെയാണ് വിവാഹം കഴിച്ചത്;അതുകൊണ്ട് കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് കഴിവും ക്ഷമയും; ഇപ്പോള്‍ എന്നെ കൈകാര്യം ചെയ്യുന്ന ഒരു കുട്ടിയെ കൂടി കണ്ടുമുട്ടി; ഫഹദ് ഫാസിലിന്റെ വാക്കുകള്‍

കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് അസാമാന്യ കഴിവാണെന്ന് പലരും പറയാറുണ്ടെന്നും അതിന് കാരണം താന്‍ വിവാഹം കഴിച്ചത് ഒരു കുട്ടിയെയാണെന്നും തമാശരൂപേണ നടന്‍ ഫഹദ് ഫാസില്‍. തന്റെ പുതിയ ചിത്രമായ 'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' എന്ന സിനിമയുടെ പ്രമോഷനിടെയാണ് ഫഹദിന്റെ രസകരമായ പരാമര്‍ശം. 

ചിത്രത്തിലെ സഹതാരമായ സാറ പലേക്കറുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ചിത്രത്തിനായി സാറ നടത്തിയ തയ്യാറെടുപ്പുകളെയും ചെറിയ പ്രായത്തില്‍ തന്നെ പ്രകടിപ്പിച്ച ക്ഷമയെയും ഫഹദ് പ്രശംസിച്ചു.

''ഞാന്‍ ഒരു കുട്ടിയെയാണ് വിവാഹം കഴിച്ചത്. അതുകൊണ്ട് കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് വലിയ കഴിവും ക്ഷമയുമാണെന്ന് പറയുന്നവരോട് വീട്ടില്‍ ഒരു കുട്ടിയുണ്ടെന്നാണ് പറയാറുള്ളത്. എന്നാല്‍ ഇപ്പോള്‍ എന്നെ കൈകാര്യം ചെയ്യുന്ന ഒരു കുട്ടിയെ കൂടി കണ്ടുമുട്ടി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഡയലോഗുകള്‍ തെറ്റിച്ചാല്‍ സാറ എന്നെ തിരുത്തുമായിരുന്നു. എന്റെ ഡയലോഗുകള്‍ പോലും അവള്‍ മനഃപാഠമാക്കി. ഇത്രയും കാലത്തിനിടയില്‍ എനിക്കൊപ്പം അഭിനയിച്ചവരില്‍ ഏറ്റവും പ്രിയപ്പെട്ട സഹതാരമാണ് സാറ,'' എന്നായിരുന്നു ഫഹദിന്റെ വാക്കുകള്‍.

സെറ്റിലെ രസകരമായ നിമിഷങ്ങളില്‍ പകുതി പോലും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകില്ലെന്നും മനോഹരമായൊരു ചിത്രമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഫഹദ് ഫാസില്‍, സാറ പലേക്കര്‍, സൗരഭ് സച്ച്ദേവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. 2014ലാണ് ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരായത്. 'ബാംഗ്ലൂര്‍ ഡേയ്സ്' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹസമയത്ത് ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

fahad faasil handling kids

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES