Latest News

'ജീവിതത്തിലെ എല്ലാ കടമ്പകളിലും പ്രതിസന്ധികളിലും ഞാന്‍ നിന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക': തമിഴ് നടന്‍ ദിനേശുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അവതാരക ഏഴിലരസി

Malayalilife
 'ജീവിതത്തിലെ എല്ലാ കടമ്പകളിലും പ്രതിസന്ധികളിലും ഞാന്‍ നിന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക': തമിഴ് നടന്‍ ദിനേശുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അവതാരക ഏഴിലരസി

തമിഴ് നടന്‍ ആട്ടക്കത്തി ദിനേശുമായുള്ള പ്രണയം പരസ്യമാക്കി അവതാരക ഏഴിലരസി. ഇന്‍സ്റ്റഗ്രാമില്‍ ദിനേശിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം പ്രണയം വെളിപ്പെടുത്തിയത്. ദിനേശിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഏഴിലരസിയുടെ പ്രണയസന്ദേശം.

എന്റെ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍,എപ്പോഴും നിനക്ക് ഏറ്റവും നല്ലതെല്ലാം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിലെ എത്രയൊക്കെ റോളര്‍ കോസ്റ്റര്‍ യാത്രകളിലൂടെ നമ്മള്‍ കടന്നുപോയാലും, ഓരോ തവണയും ഞാന്‍ നിന്നെ തന്നെയായിരിക്കും തിരഞ്ഞെടുക്കുക. 

FYI - ലേഡീസ്, ദയവായി സുരക്ഷിതമായ അകലത്തില്‍ നിന്ന് മാത്രം ആരാധിക്കുക, നന്ദി...പിന്നെ കര്‍ശനമായി NO...എന്നാണ് ഏഴിലരസി കുറിച്ചിരിക്കുന്നത്.

ദിനേശ് ഏറെക്കാലമായി താന്‍ പ്രണയത്തിലാണെന്ന് വിവിധ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രണയിനി ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് ദിനേശിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഏഴിലരസി തന്നെ ബന്ധം പരസ്യമാക്കിയിരിക്കുന്നത്.

dinesh vj ezhilarasi dating

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES