Latest News

ലൂക്കയുടെ കഥ പറയാന്‍ എത്തിയപ്പോള്‍ കണ്ടത്‌വിറക് കീറുന്ന ടൊവിനോയെ; ഡാന്‍സ് ഇഷ്ടമില്ലാത്ത കൊണ്ടല്ല താരം ഡാന്‍സ് ചെയ്യാത്തത്; ഞെട്ടിയ കഥ പറഞ്ഞ് സംവിധായകന്‍

Malayalilife
 ലൂക്കയുടെ കഥ പറയാന്‍ എത്തിയപ്പോള്‍ കണ്ടത്‌വിറക് കീറുന്ന ടൊവിനോയെ;  ഡാന്‍സ് ഇഷ്ടമില്ലാത്ത കൊണ്ടല്ല താരം ഡാന്‍സ് ചെയ്യാത്തത്; ഞെട്ടിയ കഥ പറഞ്ഞ് സംവിധായകന്‍

ലയാള സിനിമയില്‍ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവിനോയുടെ പുതിയ ചിത്രം നാളെ റീലിസിനൊരുങ്ങുകയാണ്. അരുണ്‍ ബോസാണ് ലൂക്ക സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാര്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് ലൂക്ക അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ഒരു ചാറ്റ് ഷോയാണ്.

ടോവിനോ കൂടി പങ്കെടുത്ത ഒരു മനോരമയുടെ ചാറ്റ് ഷോയിലാണ് അരുണ്‍ താന്‍ ടൊവിനോയില്‍ ശ്രദ്ധിച്ച ഒരു സ്വഭാവം വെളിപ്പെടുത്തിയത്. ടോവിനോയുടെ തുടക്കകാലത്താണ് ലൂക്ക സിനിമയെ പറ്റിയുള്ള ആലോചന ആരംഭിക്കുന്നത്. തുടര്‍ന്ന് സ്‌ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റ് കാണിക്കാനാന്‍ അരുണ്‍ ടൊവിനോയുടെ വീട്ടിലെത്തി. അന്ന് ടൊവീനോയെ നേരിട്ട് പരിചയമില്ല. ആദ്യം കണ്ടപ്പോള്‍ ടൊവിനോ മുറ്റത്ത് നിന്നും വിറകു കീറുകയായിരുന്നു. പിന്നീട് ആയപ്പോള്‍ വീട്ടില്‍ പാചകം ചെയ്യുന്നതും ടൊവീനോയാണെന്ന് മനസ്സിലായെന്നും 'അരുണ്‍ പറഞ്ഞു. ആദ്യ കാഴ്ചയില്‍ തന്നെ വളരെയധികം അധ്വാനിക്കുന്ന വ്യക്തിയാണെന്ന് തനിക്ക് മനസ്സിലായെന്നാണും അരുണ്‍ പറഞ്ഞു.അതേസമയം തന്റെ കരിയര്‍ ഗ്രോത്ത് കണ്ടിട്ടുള്ള ആളാണ് അരുണ്‍ എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

അതേസമയം താന്‍ ഡാന്‍സ് കളിക്കാത്തതിന് കാരണം എന്താണെന്നും ടൊവിനോ തുറന്നുപറഞ്ഞു. ഇതുവരെ ചെയ്ത സിനിമകളിലും ടൊവിനോ ഡാന്‍സ് ചെയ്യുന്നത് ആരാധകര്‍ കണ്ടിട്ടില്ല. പക്ഷേ ഡാന്‍സ് ഇഷ്ടമല്ലാത്തത് കൊണ്ടല്ല താന്‍ ഡാന്‍സ് ചെയ്യാത്തതെന്നാണ് ടൊവിനോ പറയുന്നത്.

'ഞാന്‍ നന്നായി ഡാന്‍സ് കളിക്കുന്ന ഒരാളല്ല. മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് ഞാന്‍ ഡാന്‍സ് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ പിന്നെ ഡാന്‍സിന് വേണ്ടി മാത്രം വരുന്ന സിനിമകളായിരിക്കണം. ഒരു കമേഴ്ഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സ് കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. കഥാപാത്രം ഡാന്‍സറായിട്ടുള്ള സിനിമകളൊന്നും എനിക്കിതുവരെ വന്നിട്ടില്ല. അല്ലാതെ ഒരു കഥാപാത്രം ഡ്രീംവേള്‍ഡിലേക്ക് പോയി കുറെ ഡാന്‍സൊക്കെ കളിച്ച് തിരിച്ചു വരിക എന്നത് എന്റെ ടേസ്റ്റ് ഓഫ് സിനിമയില്‍ വരുന്നതല്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ ലൂക്കയില്‍ ചെറിയ ഡാന്‍സ് സീക്വന്‍സ് ടൊവീനോ ചെയ്യുന്നുണ്ട് അതു ഗംഭീരമാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ബോസ് പറഞ്ഞു. 

director arun boss about tovino and luca movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക