മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനും നിര്‍മാതാവുമാണ് ബൈജു ദേവരാജ്. ബൈജു നിര്‍മിച്ച് സംവിധാനം ചെയ്ത സീരിയലുകള്‍ എല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളാണ്. എന്നാല്‍ ബൈജു ദേവരാജ് ഭാര്യക്കും മക്കള്‍ക്കും 77000 രൂപയുടെ ജീവനാംശം നല്‍കണമെന്നുള്ള കോടതി വിധി കഴിഞ്ഞ ദിവസം എത്തിയത് സീരിയല്‍ രംഗത്തുള്ളവരെ ഞെട്ടിച്ചിരിക്കയാണ്. എല്ലാവരും കരുതിയ പോലെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടജീവിതമല്ല ബൈജു ദേവരാജ് നയിക്കുന്നത് എന്ന തിരിച്ചറിവാണ് ഇതിന് കാരണം.
സീരിയല്‍ നിര്‍മ്മാതാവും സംവിധായകനുമായ ബൈജു ദേവരാജിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളും നല്‍കിയ കേസിലാണ് പ്രതിമാസം 77,000 രൂപ നല്‍കാന്‍ കുടുംബ കോടതിയുടെ ഉത്തരവ്. 2015 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ തുക നല്‍കണം. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനായി ഇരുവരുടേയും പേരില്‍ 25 ലക്ഷം രൂപ വീതം 1 മാസത്തിനകം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കാനും കോടതി ഉത്തരവായിട്ടുണ്ട്.
മുടവന്‍മുഗളില്‍ ബൈജു ദേവരാജിന്റെയും ഭാര്യയുടേയും പേരിലുളള വീടും വസ്തുവും വില്‍ക്കുന്നത് കോടതി വിലക്കി. ഭാര്യയ്ക്ക് 15000 രൂപയും മക്കള്‍ക്ക് 20000 രൂപയുമാണ് നല്‍കേണ്ടത്. ഇവര്‍ എറണാകുളത്ത് ഫഌറ്റ് എടുത്താണ് താമസം. വാടക തുകയായ 22,000 രൂപ ഉള്‍പ്പെടെയാണ് പ്രതിമാസം 77000 രൂപ നല്‍കേണ്ടത്. ബാങ്കില്‍ നിക്ഷേപിക്കുന്ന തുക പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിനു മാത്രമേ പിന്‍വലിക്കാനാകൂ എന്നും ഉത്തരവിലുണ്ട്.
മാനസപുത്രി, പാരിജാതം, പുനര്‍ജന്‍മം, സരയു, ഫഌവേഴ്‌സില്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്ത മൂന്നുമണി, രാത്രിമഴ, അരുദ്ധതി തുടങ്ങിയ സീരിയലുകളെല്ലാം ദേവരാജിന്റെയാണ്. സാന്ദ്രാസ് കമ്മ്യുണിക്കേഷന്‍സിന്റെ ബാനറിലാണ് ബൈജു ദേവരാജ് സീരിയലുകള്‍ ഒരുക്കുന്നത്.