സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന നവാഗത യുവ സംവിധായിക ഹസീന സുനീർ; ഇന്ന് റിലീസിനെത്തുന്ന പ്രകാശന്റെ മെട്രോ സംവിധായകയുടെ ചിത്രം പങ്ക് വച്ച് അഭിനന്ദനവുമായി അജു വർഗീസ്

Malayalilife
topbanner
സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന നവാഗത യുവ സംവിധായിക ഹസീന സുനീർ; ഇന്ന് റിലീസിനെത്തുന്ന പ്രകാശന്റെ മെട്രോ സംവിധായകയുടെ ചിത്രം പങ്ക് വച്ച് അഭിനന്ദനവുമായി അജു വർഗീസ്

വാഗതയായ ഹസീന സുനീർ സംവിധാനം ചെയ്യുന്ന 'പ്രകാശന്റെ മെട്രോ' ഇന്ന് തിയ്യറ്ററുകളിൽ എത്തുകയാണ്. അതിനിടെ സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് സോഷ്യൽമീഡിയയുടെ കൈയടി നേടുകയാണ് യുവസംവിധായിക കൂടിയായ ഹസീന. നടൻ അജു വർഗീസാണ് ഹസീന പോസ്റ്റർ ഒട്ടിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

'സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന നവാഗത യുവ സംവിധായിക ഹസീന സുനീർ. പ്രകാശന്റെ മെട്രോയുടെ നായകൻ പ്രിയപ്പെട്ട ദിനേശ് ഏട്ടനും മുഴുവൻ ക്രൂവിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു... മെയ് 3' അജു വർഗീസ് ചിത്രം പങ്കുവെച്ച് കുറിച്ചു.

പോസ്റ്റിനു താഴെ ഹസീനയെ അഭിനന്ദിച്ചും ചിത്രത്തിനു ആശംസകൾ നേർന്നും നിരവധി പേർ രംഗത്തെത്തി. ദിനേഷ് പ്രഭാകറും പുതുമുഖമായ അനഘ ജാനകിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. നോബി, സാജു നവോദയ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം ഓട്ടോ ഡ്രൈവറായ പ്രകാശൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.

കായംകുളം നൂറനാട് സ്വദേശിനിയായ ഹസീന സുനീർ സെൻസ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ ഒരു പെൺകുട്ടി പറഞ്ഞ ജീവിതകഥയാണ് പ്രകാശന്റെ മെട്രെയ്ക്ക് പ്രചോദനമാകുന്നത്. മിത്രൻ ആണ് തിരക്കഥയൊരുക്കിയത്

director Haseena Suneer sticks posters on walls

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES