Latest News

ഇരുപത്തിയഞ്ചാം വയസ്സില്‍ വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ വീട് വാങ്ങുകയോ വേണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു; താന്‍ തെരഞ്ഞെടുത്തത് വീട്;  അതിനുശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല; പാര്‍വതി തിരുവോത്ത്

Malayalilife
 ഇരുപത്തിയഞ്ചാം വയസ്സില്‍ വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ വീട് വാങ്ങുകയോ വേണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു; താന്‍ തെരഞ്ഞെടുത്തത് വീട്;  അതിനുശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല; പാര്‍വതി തിരുവോത്ത്

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും മാതാപിതാക്കളുടെ പ്രതികരണവും തുറന്നുപറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. വനിതക്ക് നല്കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചില്‍.

'25 വയസായ സമയത്ത് അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം സീരിയസ് ആയി നോക്കണം, അല്ലെങ്കില്‍ വീട് വാങ്ങണം. അപ്പോള്‍ എന്റെ മറുപടി വീടു വാങ്ങാനുളള പേപ്പറുകള്‍ തരൂ, ഒപ്പിടാം എന്നാണ്. ആദ്യത്തെ വീട് വാങ്ങിയത് അങ്ങനെയാണ്. അതിനുശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല.

ഒരാളുടെ കൂടെ ജീവിക്കണമെന്ന് ഉള്ളിന്റെയുള്ളില്‍ തോന്നിയാലേ വിവാഹമുണ്ടാകൂ. പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹ തീരുമാനത്തിലേക്ക് അവയൊന്നും എത്തിയിട്ടില്ല. എല്ലാം നല്ല പ്രണയങ്ങളായിരുന്നു എന്നതാണ് സന്തോഷമുള്ള കാര്യം. ഇത്ര പ്രായത്തില്‍ കല്യാണം കഴിക്കണമെന്നൊക്കെ സമൂഹം പറയുന്നതല്ലേ. സ്ത്രീയുടെ കണ്‍സെന്റ് ഉണ്ടെങ്കില്‍ മാത്രമേ വിവാഹ തീരുമാനം കുടുംബം എടുക്കാവൂ. ആ കാര്യത്തില്‍ ഞാന്‍ ലക്കിയാണ്'-പാര്‍വതി പറയുന്നു.

അതേസമയം പ്രഥമദൃഷ്ട്ര്യാ കുറ്റക്കാര്‍ എന്ന ചിത്രമാണ് പാറവതിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മികച്ച പ്രേക്ഷകപ്രതികരണളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഷഹദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ പാര്‍വതിയെ കൂടാതെ വിജയരാഘവന്‍, മാത്യു തോമസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
 

parvathy thiruvothu about parents demand

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES