Latest News

നവംബര്‍ 24ഉം 25 ഉം എന്റെ കല്യാണമല്ല;കല്യാണം ആകുമ്പോള്‍  അറിയിക്കാം; അറിയാത്തൊരു ആളെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല; കുടുംബബിനിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍; വിവാഹ കാര്യത്തില്‍ വ്യക്തത വരുത്തി നടി അനുമോള്‍

Malayalilife
നവംബര്‍ 24ഉം 25 ഉം എന്റെ കല്യാണമല്ല;കല്യാണം ആകുമ്പോള്‍  അറിയിക്കാം; അറിയാത്തൊരു ആളെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല; കുടുംബബിനിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍; വിവാഹ കാര്യത്തില്‍ വ്യക്തത വരുത്തി നടി അനുമോള്‍

സ്റ്റാര്‍ മാജിക്കിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടേയും ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുമോള്‍. ഈ മാസം അനുവിന്റെ വിവാഹം നടക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. അറേഞ്ചിഡ് വിവാഹം ആണെന്നും മാട്രിമോണി വഴിയാണ് വിവാഹം ശരിയായതെന്നും താരം പറഞ്ഞിരുന്നു. അനു തന്നെയാണ് ഇക്കാര്യം അറിയിക്കുകയും ചെയ്തത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് അനുമോള്‍.

എന്റെ മകനെ ഞാന്‍ ഓര്‍ത്തു: ദിവ്യ ശ്രീധര്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അനു വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. എല്ലാവരുടേയും മനസിലെ സംശയമാണ് എന്റെ കല്യാണം. ചില സോഷ്യല്‍ മീഡിയകളില്‍ ഞാന്‍ പറഞ്ഞിരുന്നത് എന്റെ കല്യാണം നവംബര്‍ 24, 25 തിയ്യതികളിലാണെന്നാണ്. അതിനാല്‍ കുറേ പേര്‍ സംശയത്തിലാണ്. 

അഭിഷേകുമായാണോ ജീവനുമായാണോ അതോ വേറെ ആരെങ്കിലുമായാണോ കല്യാണം എന്ന്. അത് ക്ലിയര്‍ ചെയ്യാനാണ് ഈ വീഡിയോ ചെയ്യുന്നത്. ഉദ്ഘാടനകള്‍ ക്കും പരിപാടികള്‍ക്കും മീഡിയയിലെ ചേട്ടന്മാര്‍ ചോദിക്കാറുണ്ട് എപ്പോഴാണ് കല്യാണം എന്ന്. എന്നും അങ്ങനെ ചോദിക്കുമ്പോള്‍ ഭയങ്കര മുഷിപ്പാണ്. ദേഷ്യം വരും. ഇനിയും ചോദിക്കാതിരിക്കാനാണ് ഞാനൊരു തിയ്യതി അങ്ങ് പറഞ്ഞത്.

ആ തിയ്യതിയില്‍ വേറൊരു ആര്‍ട്ടിസ്റ്റിന്റെ കല്യാണമാണ്. അത് ആരുടേതാണെന്ന് ഞാന്‍ വഴിയെ പറയാം. ശരിക്കും നവംബര്‍ 24ഉം 25 ഉം എന്റെ കല്യാണമല്ല. എന്റെ ചാനലിലൂടെ തന്നെ അതങ്ങ് അറിയിക്കാം എന്നു കരുതി. സോഷ്യല്‍ മീഡിയയൊന്നും ഉപയോഗിക്കാത്ത അമ്മമാരും അച്ഛന്മാരും പുറത്ത് വച്ച് കാണുമ്പോള്‍ കല്യാണം ആയില്ലേ എന്ന് ചോദിക്കാറുണ്ട്. നിങ്ങള്‍ ഇത് കണ്ട് അവരോട് പോയി പറയണം. കല്യാണം ആയിട്ടില്ല. കല്യാണം നോക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഞാന്‍ നോക്കുന്നുണ്ട്. വീട്ടുകാര്‍ എനിക്കായി വിട്ടു തന്നിരിക്കുകയാണ്. നിനക്ക് ഇഷ്ടമുള്ള ആരെയാണെങ്കിലും കല്യാണം കഴിക്കൂ എന്നാണ് അച്ഛനും അമ്മയും ചേച്ചിയും പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ കാലത്ത് എല്ലാവര്‍ക്കും പ്രണയം ഉണ്ട്. പ്രണയം ഇല്ലാത്തവരായി ആരുമില്ല. നമുക്ക് ആരെ ഇഷ്ടപ്പെട്ടാലും അവര്‍ക്ക് വേറൊരു ഇഷ്ടം കാണും. എനിക്ക് പറ്റിയൊരു ചെറുക്കാന്‍ വന്നിട്ടില്ല ഇതുവരെ.

മാട്രിമോണിയലില്‍ ഇടാന്‍ താല്‍പര്യമില്ല. അറിയാത്തൊരു ആളെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ഇപ്പോഴത്തെ കാലം അങ്ങനെയാണ്. കല്യാണം ആകുമ്പോള്‍ എല്ലാവരേയും അറിയിക്കാം. നിങ്ങളുടെ സ്നേഹവും പിന്തുണയും എപ്പോഴും കൂടെ വേണം. ഇപ്പോള്‍ എന്റെ ആഗ്രഹം പരിപാടികള്‍ ചെയ്യുക, നല്ല കുറേ സിനിമകളില്‍ അഭിനയിക്കുക, സ്റ്റാര്‍ മാജിക് ചെയ്ത് പോവുക എന്നൊക്കെയാണ്. സുരഭി സുഹാസിനിയും സ്റ്റാര്‍ മാജിക്കുമാണ് ഇപ്പോള്‍ നടക്കുന്നത്. അഭി മഹി വീണ്ടും തുടങ്ങാന്‍ പോവുകയാണ്. അതും അറിയിക്കുന്നു. കല്യാണം ആയിട്ടില്ല. ആകുമ്പോള്‍ പറയാം. കല്യാണം എന്നത് ഒരു നിമിത്തമാണ്. വിധിച്ചതേ നടക്കൂ. അതൊക്കെ അതിന്റെ സമയം ആകുമ്പോള്‍ നടക്കും. എല്ലാം ദൈവത്തിന് വിട്ടു കൊടുത്തിരിക്കുന്നു. കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. കുടുംബിനിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അഭിനയിക്കുകയും വേണം, ഭര്‍ത്താവിനേയും കുട്ടികളേയും നോക്കണം എന്നൊക്കെ ഭയങ്കരമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Read more topics: # അനുമോള്‍
anumol marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക