Latest News

അച്ഛ കൂടെ ഉള്ളപ്പോ ആര്‍ക്കാ മനോഹരന്റെ മോളെ കരയിപ്പിക്കാന്‍ ധൈര്യം അച്ഛ ഇല്ലേ ഇവിടെ എന്ന് പറയണത് പോലെ തോന്നും; ആ തോന്നലെനിക്ക് തരണ ശക്തിയാണ് ഇക്കണ്ട കാലം വരെ ജീവിപ്പിച്ചത്; അച്ഛന്‍ ഭൂമിയില്‍ നിന്ന് പോയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുറിപ്പുമായി അനുമോള്‍

Malayalilife
 അച്ഛ കൂടെ ഉള്ളപ്പോ ആര്‍ക്കാ മനോഹരന്റെ മോളെ കരയിപ്പിക്കാന്‍ ധൈര്യം അച്ഛ ഇല്ലേ ഇവിടെ എന്ന് പറയണത് പോലെ തോന്നും; ആ തോന്നലെനിക്ക് തരണ ശക്തിയാണ് ഇക്കണ്ട കാലം വരെ ജീവിപ്പിച്ചത്; അച്ഛന്‍ ഭൂമിയില്‍ നിന്ന് പോയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുറിപ്പുമായി അനുമോള്‍

സിനിമ നടി ആയിട്ടും, അതിന്റെ യാതൊരു മാറ്റവും ജീവിതത്തില്‍ കൊണ്ടുവരാത്ത നടിയാണ് അനുമോള്‍. നാട്ടിലെ എല്ലാ വിശേഷങ്ങളിലും പങ്കെടുത്ത്, തനി നാട്ടിന്‍പുറത്തുകാരിയായിട്ടാണ് അനു ജീവിക്കുന്നത്. അത് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളിലൂടെയും വ്യക്തമാണ്. എന്നാല്‍ ഇപ്പോള്‍ അനുമോള്‍ പങ്കുവച്ചിരിയ്ക്കുന്നത് അല്പം ഇമോഷണലായ ഒരു പോസ്റ്റ് ആണ്.

അച്ഛന്‍ മരിച്ചിട്ട് 30 വര്‍ഷങ്ങളാവുന്നു. ആ ഓര്‍മയിലാണ് പോസ്റ്റ്. ഇന്നും അച്ഛന്‍ കൂടെയുണ്ട് എന്ന ധൈര്യമാണ് ജീവിക്കാനുള്ള ശക്തി തരുന്നത് എന്ന് അനുമോള്‍ പറയുന്നു. അച്ഛന്റെ പഴയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പമാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.


നാട്ടിലെല്ലാവരുടേയും പറച്ചില് എനിക്ക് അച്ഛന്റെ ഛായയും, അനിയത്തിക്ക് അമ്മയുടെ ഛായയുമാണെന്ന്. അച്ഛന്റെ ഛായയാണെന്ന് ആര് പറഞ്ഞാലും എനിക്കിഷ്ടാ. ഞാനച്ഛന്‍ കുട്ട്യന്നെയാ. അച്ഛന്‍ ഭൂമീന്ന് പോയിട്ട് മൂപ്പത് വര്‍ഷമാവുണൂച്ചാലും എന്നാലിന്നും അച്ഛനെന്റടുത്ത് തന്നെയുണ്ട്. എന്താപത്തു വന്നാലും, സങ്കടം വന്നാലും 

അനുമോളെ, അച്ഛ കൂടെ ഉള്ളപ്പോ ആര്‍ക്കാ മനോഹരന്റെ മോളെ കരയിപ്പിക്കാന്‍ ധൈര്യം അച്ഛ ഇല്ലേ ഇവിടെ ' എന്ന് പറയണത് പോലെ തോന്നും. ആ തോന്നലെനിക്ക് തരണ ശക്തിയാണ് ഇക്കണ്ട കാലം വരെ എന്നെ ജീവിപ്പിച്ചത്. ഇനിയും ആ ധൈര്യത്തില്‍ തന്നെ ജീവിക്കും' അനുമോള്‍ ഇന്‍സ്റ്റഗ്രാമില് കുറിച്ചു.പാസ്റ്റിന് താഴെ അനുമോളോടുള്ള സ്‌നേഹം അറിയിച്ചും ധൈര്യം നല്‍കിയും ഒത്തിരി കമന്റുകളാണ് വരുന്നത്. 

മലയാള സിനിമയില്‍ വളരെ കുറച്ച് വേഷങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും അനുമോള്‍ ചെയ്ത വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. വെടിവഴിപാട്, ചായില്യം പോലുള്ള സിനിമകളിലെ അഭിനയം ഏറെ പ്രശംസ നേടി. രഞ്ജിത്ത് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ ഞാന്‍ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു

Read more topics: # അനുമോള്‍
anumols emotional post about her father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES