അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞയുടന്‍ ഏഷ്യാനെറ്റിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ അഞ്ജന നമ്പ്യാര്‍ക്ക് കൊടുത്തിയ ഇന്റര്‍വ്യൂവില്‍ താന്‍ പിആറിന് കൊടുത്തിരുന്നുവെന്ന് അനുമോള്‍ വെളിപ്പെടുത്തിയിരുന്നു.. പിആര്‍ ഉണ്ടോ? നിരവധി ആളുകള്‍ അനുമോള്‍ക്ക് പിആറുണ്ടെന്ന് പറയുന്നുണ്ടല്ലോ.. ഈ വിജയത്തിന് കാരണം തന്നെ പിആറാണെന്നാണ് പുറത്തു സംസാരം എന്നൊക്കെ ഡയറക്ടായി ചോദിച്ച അഞ്ജനയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആദ്യമൊക്ക പിടിച്ചു നിന്ന അനുമോള്‍ക്ക് അവസാനമായപ്പോഴേക്കും സത്യം പുറത്തുപറയേണ്ടി വരികയായിരുന്നു.
അവിടെ എല്ലാവരും പിആര്‍ കൊടുത്താണ് ചേച്ചി വന്നത്. ഞാനും കൊടുത്തിരുന്നു. അല്ലെങ്കില്‍ എല്ലാവരും ടപ്പേ ടപ്പേന്ന് പറഞ്ഞ് പെട്ടെന്ന് പുറത്തു പോകില്ലേ.. ബിഗ്‌ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പലരും കോണ്‍ടാക്ട് ചെയ്തിരുന്നു. പെയ്ഡ് പിആറും അല്ലാത്ത പിആറും ഒക്കെയുണ്ടായിരുന്നു. അതില്‍ മുന്‍ സീസണുകളില്‍ പലര്‍ക്കും ചെയ്തിട്ടുള്ള വിനുവിന്റെ പിആറാണ് അനു എടുത്തത്.
ഒരു ലക്ഷം രൂപയാണ് ഇതിനായി നല്‍കിയത്. ഇനി കാശ് കൊടുക്കണ്ടേ എന്നു അഞ്ജന ചോദിച്ചപ്പോള്‍ ഇനി ഞാന്‍ കൊടുക്കില്ല. ഞാന്‍ ഭയങ്കര പിശുക്കിയാണ് ചേച്ചി.. ഇനി കാശ് കൊടുക്കാന്‍ പറ്റില്ല. പിആര്‍ കൊടുത്തിട്ടുണ്ടെങ്കിലും അതുകൊണ്ട് മാത്രമല്ല വിജയിച്ചത്. ഞാന്‍ അത്രത്തോളം അവിടെ നിന്ന് അനുഭവിച്ചിട്ടുണ്ട്. കണ്ടെന്റിനുവേണ്ടി പലതും ചെയ്തിട്ടുണ്ട്. ശ്രമിച്ചിട്ടുണ്ട്. അതൊക്കെ പിന്നെ വെറുതെയാണോ.. പിആര്‍ കൊണ്ട് മാത്രം ഒരാളെ വിജയിപ്പിക്കാന്‍ കഴിയില്ല.
നമ്മള്‍ അവിടെ അത്രയും കഠിനാധ്വാനം ചെയ്ത് നില്‍ക്കുവാന്‍ കൂടി ശ്രമിക്കുമ്പോഴേ അതു പൂര്‍ണമാകൂ എന്നൊക്കെയാണ് അനുമോള്‍ വീഡിയോയില്‍ പറഞ്ഞുവെച്ചത്. എന്നാല്‍ ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അനുമോളെ സ്വീകരിക്കുവാന്‍ വന്ന വീട്ടുകാര്‍ക്കൊപ്പം പിആര്‍ ചെയ്ത വിനു വിജയിയും ഉണ്ടായിരുന്നു. അനു തനിക്ക് ഒരു ലക്ഷം രൂപ തന്നിട്ടില്ലെന്നും ഏഷ്യാനെറ്റില്‍ പറഞ്ഞത് പച്ചക്കള്ളമായിരുന്നുവെന്നുമാണ് വിനു പറഞ്ഞത്.
അതുമാത്രമല്ല, പോകും മുമ്പ് 11111 രൂപ ഒരു കൈനീട്ടം പോലെ ഇരിക്കട്ടേ എന്നു പറഞ്ഞ് അനു നല്‍കിയ പണത്തിന്റെ ജിപേ ട്രാന്‍സാക്ഷന്‍ സ്‌ക്രീന്‍ഷോട്ടും വിനു കാണിച്ചിരുന്നു. മാത്രമല്ല, ഞാന്‍ ചെയ്തത് അനുവിന്റെ പിആര്‍ അല്ലെന്നും അവളെ സോഷ്യല്‍ മീഡിയയിലിട്ട് പിച്ചിച്ചീന്തുന്ന അവസ്ഥ കുറയ്ക്കാനുള്ള ശ്രമമാണ് താന്‍ നടത്തിയത് എന്നുമാണ് വിനു പറഞ്ഞത്. എന്നാല്‍ അനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് അറിഞ്ഞിരുന്നിട്ടും തിരുവനന്തപുരത്തെത്തിയ അനുവിനെ സ്വീകരിക്കുവാനും വീട്ടിലെത്തിയപ്പോള്‍ സ്വീകരിക്കാനും കെട്ടിപ്പിടിച്ച് ആശംസകള്‍ അറിയിക്കാനുമെല്ലാം വിനു ഒപ്പം തന്നെയുണ്ടായിരുന്നു.
അനുമോളുടെ അച്ഛന്‍ നാട്ടിലൊരുക്കിയ ആഘോഷത്തില്‍ അച്ഛന്റെ തോളോടു തോള്‍ ചേര്‍ന്ന് എല്ലാമൊരുക്കാന്‍ വിനുവും ഒപ്പമുണ്ടായിരുന്നു. ഒരു ലക്ഷം രൂപയാണ് അനുമോള്‍ പിആറിനായി വിനുവിന് നല്‍കിയത്. നിലവില്‍ ഒന്നരക്കോടിയോളം രൂപയാണ് അനുമോള്‍ക്ക് ലഭിച്ചിട്ടുള്ളത്. വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയില്‍ നിന്ന്, 'ബിഗ് ബാങ്ക് വീക്ക്' ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികള്‍ നേടിയ തുക കുറയ്ക്കുന്നതിനാല്‍, ടൈറ്റില്‍ വിന്നറായ അനുമോള്‍ക്ക് ലഭിക്കുക 45.25 ലക്ഷം രൂപയായിരിക്കും. ഒന്നാം സമ്മാനമായി ലഭിക്കുന്ന 45.25 ലക്ഷം രൂപയ്ക്ക് 30% വരെ നികുതി ബാധകമാകും. ഇതിനുപുറമെ, സ്പോണ്‍സര്‍മാര്‍ പ്രഖ്യാപിക്കുന്ന കാറുകളും സര്‍പ്രൈസ് സമ്മാനങ്ങളും അനുമോള്‍ ലഭിച്ചിട്ടുണ്ട്. ഫൈനലിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന മത്സരാര്‍ത്ഥി അനുമോളാണ്. പ്രതിദിനം 65,000 രൂപ എന്ന കണക്കില്‍ 100 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ അനുമോള്‍ക്ക് പ്രതിഫലമായി മാത്രം ലഭിക്കുക ഏകദേശം 65 ലക്ഷം രൂപയാണ്. സമ്മാനത്തുകയേക്കാള്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി എന്ന കൗതുകം കൂടിയുണ്ട് അനുമോളുടെ കാര്യത്തില്‍.