Latest News

നിറവയറുമായി ബിക്കിനിയിൽ പങ്കാളിക്കൊപ്പം സ്വിമ്മിങ് പൂളിൽ ഉല്ലസിച്ച് എമി ജാക്‌സൺ; പങ്കാളിയെ എടുത്തുയർത്തി ജോർജ് പനയോട്ടും; ബേബി ഷവർ ദിനത്തിൽ കുഞ്ഞ് ആൺകുട്ടിയെന്ന കാര്യം പുറത്ത് വിട്ട് ദമ്പതികൾ; വൈറലാകുന്ന ചിത്രങ്ങളും വീഡിയോയും കാണാം

Malayalilife
നിറവയറുമായി ബിക്കിനിയിൽ പങ്കാളിക്കൊപ്പം സ്വിമ്മിങ് പൂളിൽ ഉല്ലസിച്ച് എമി ജാക്‌സൺ; പങ്കാളിയെ എടുത്തുയർത്തി ജോർജ് പനയോട്ടും; ബേബി ഷവർ ദിനത്തിൽ കുഞ്ഞ് ആൺകുട്ടിയെന്ന കാര്യം പുറത്ത് വിട്ട് ദമ്പതികൾ; വൈറലാകുന്ന ചിത്രങ്ങളും വീഡിയോയും കാണാം

മിഴ് ചിത്രമായ മദിരാസി പട്ടണത്തിലൂടെ ഇന്ത്യൻ സിനിമയിലെത്തിയ ബ്രിട്ടീഷ് മോഡലാണ് എമി ജാക്‌സൺ. ശ്രദ്ധേയമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷക മനം കീഴടക്കിയ നേടിയ താരം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജ്ജീവമാണ് താരം. ജീവിതത്തിലെ പ്രിയനിമിഷങ്ങളും, പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട് താരം. സിനിമയോട് അവധി പറഞ്ഞ്, ദുബായിൽ ഭാവി വരനായ ജോർജ് പനായോട്ടുമായി ഗർഭകാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടിയുടെ പേജിൽ നിറയുന്നത്. ഇപ്പോഴിതാ അമ്മയാവാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‌ക്കെവെ പങ്കാളിക്കൊപ്പം സ്വിമ്മിങ് പൂളിൽ ചിലവഴിക്കുന്ന നടിയുടെ ചിത്രങ്ങളും ബേബി ഷവർ ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്.

കഴിഞ്ഞ മാതൃദിനത്തിൽ താൻ അമ്മയാകാൻ പോകുന്നതായി പ്രഖ്യാപിച്ചതുമുതൽ അതിന്റെ ആഘോഷത്തിലാണ് നടി എമി ജാക്‌സൺ. പുതിയതായി പങ്ക് വച്ച ചിത്രത്തിൽ നിറവയറുമായി ബിക്കിനിയണിഞ്ഞ എമിയെ കാണാം. കൂടാതെ സ്വിമ്മിങ് പൂളിൽ നിന്നുള്ള ദൃശ്യങ്ങളൊന്നിൽ ജോർജ് എമിയെ എടുത്ത് പൊക്കുന്നതാണ്. പൂളിന്റെ സൈഡിലൂടെ തന്റെ നായ്ക്കുട്ടിക്കൊപ്പം നടന്നു വരുന്ന ചിത്രവും എമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനൊപ്പം ബേബി ഷവർ ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോയും വൈറലായി കഴിഞ്ഞു. ബേബി ഷവർ ദിനത്തിൽ കുഞ്ഞ് ആൺകുഞ്ഞാണെന്ന കാര്യവും പുറത്ത് വിട്ടുകഴിഞ്ഞു ദമ്പതികൾ.

തന്റെ ഗർഭകാലം 35 ആഴ്ച പിന്നിട്ടെന്നും എമി കുറിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് എമി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമിയുടെ എല്ലാ ചിത്രങ്ങളെയും പോലും ഇതും വളരെപ്പെട്ടെന്ന് തരംഗമായി.രജനി നായകനായ ഷങ്കർ ചിത്രം 2.0 ആണ് എമിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

എ.എൽ.വിജയ് സംവിധാനം ചെയ്ത മദ്രാസ പട്ടണത്തിലൂടെയാണ് എമി സിനിമയിൽഅരങ്ങേറ്റം കുറിച്ചത്മാസങ്ങൾക്ക് മുമ്പായിരുന്നു എബിലിറ്റി ഗ്രൂപ്പ് സഥാപനായ ജോർജ് പനായോട്ടുമായുള്ള വിവാഹ നിശ്ചയം. 2015 മുതലുള്ള ഇരുവരുടേയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തി നിൽക്കുന്നത്.

Read more topics: # amy jackson ,# viral beach pic
amy jackson 35 weeks pregnant viral beach pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES