മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച ബ്രിട്ടീഷ് താരമാണ് എമി ജാക്സണ്‍. പിന്നീട് ചിയാന്‍ വിക്രമിന്റെ ഐ, രജനികാന്തിന്റെ യന്തിരന്‍ 2 തുടങ്ങിയ ചിത്രങ്ങിലും താരം ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ലണ്ടനില്‍ സെറ്റില്‍ഡായ നടി ഭാവിവരനുമായി ലിവിങ് റിലേഷനിലായിരുന്നു. ഒരു മാസം മുമ്പാണ് എമി ജാക്‌സണ്‍ അമ്മയായത്. ഇപ്പോള്‍ മകന്‍ ജനിച്ച് ഒരു മാസം തികയുമ്പോള്‍ മകന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് എമി ജാക്‌സന്‍.
നടി എമി ജാക്സണ് അമ്മയാവാന്‍ പോകുകയാണെന്നുള്ള സന്തോഷവാര്‍ത്ത താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ എമി കാമുകനായ ജോര്‍ജുമായി 2015 മുതലാണ് പ്രണയത്തിലാത്. ഇവര്‍ തമ്മിലുള്ള ലിവിങ് റിലേഷന്‍ ഉടന്‍ വിവാഹത്തിലേക്ക് കടക്കുമെന്നാണ് കരുതിയത്. എന്നാല്‍ വിവാഹത്തിന് മുന്‍പേ ആരാധകരെ ഞെട്ടിച്ച് ഗര്‍ഭിണിയാണെന്ന വാര്‍ത്ത എമി പങ്കുവയ്ക്കുകയായിരുന്നു. നിറവയറിലുള്ള താരത്തിന്റെ ബിക്കിനി ചിത്രങ്ങള്‍ക്ക് പിന്നാലെ ബന്ധുക്കള്‍ക്കൊപ്പമുള്ള ബേബി ഷവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി താരം പങ്കുവച്ചിരുന്നു. ഒരു മാസം മുമ്പാണ് താരം ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച ഉടന്‍ കുഞ്ഞിന്‌റെ ചിത്രങ്ങള്‍ എമി ആരാധകരുമായി പങ്കുവച്ചിരുന്നു.
RECOMMENDED FOR YOU: