Latest News

കറുപ്പും വെളുപ്പും ചേർന്ന നീളുമുള്ള ഗൗണിൽ സുന്ദരിയായി എമി; അമ്മയാകുന്ന സന്തോഷത്തിനൊപ്പം വിവാഹ നിശ്ചയവും ആഘോഷിച്ച് നടി;'ഒരിക്കലും വിശ്വസിക്കാനാകാത്ത ദിവസം എന്ന കുറിപ്പോടെ ചിത്രങ്ങൾ പങ്ക് വച്ച് നടി

Malayalilife
കറുപ്പും വെളുപ്പും ചേർന്ന നീളുമുള്ള ഗൗണിൽ സുന്ദരിയായി എമി; അമ്മയാകുന്ന സന്തോഷത്തിനൊപ്പം വിവാഹ നിശ്ചയവും ആഘോഷിച്ച് നടി;'ഒരിക്കലും വിശ്വസിക്കാനാകാത്ത ദിവസം എന്ന കുറിപ്പോടെ ചിത്രങ്ങൾ പങ്ക് വച്ച് നടി

അമ്മയാകാൻ പോകുന്നു എന്ന വാർത്ത അറിയിച്ചതിന് പിന്നാലെ വിവാഹനിശ്ചയം ആഘോഷിച്ച് നടി എമി ജാക്‌സൺ.നടിയുടെ പങ്കാളി ജോർജ് പനയോറ്റുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം ലണ്ടനിൽ വച്ചാണ് വിവാഹനിശ്ചയം നടന്നത്.

വലിയ ആഘോഷമായാണ് വിവാഹ നിശ്ചയം നടന്നത്. ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുപ്പും വെളുപ്പും ഗൗൺ അണിഞ്ഞ് അതി സുന്ദരിയായാണ് എമി വിവാഹ നിശ്ചയത്തിന് എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അമ്മയാകാനുള്ള ഒരുക്കത്തിനിടെ വന്നണഞ്ഞ വിവാഹ നിശ്ചയ സന്തോഷവും ഏറെ ആഘോഷമാക്കിയിരിക്കുകയാണ് എമി.

'ഒരിക്കലും വിശ്വസിക്കാനാകാത്ത ദിവസം, ഞങ്ങൾ വിവാഹ നിശ്ചയം ആഘോഷിക്കുന്നു. ഈ ദിവസം ഇത്ര സുന്ദരവും സ്നേഹ സമ്പന്നവുമാക്കിയ എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി പറയുന്നു.' എമി ഇൻസ്റ്റയിൽ കുറിച്ചു. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും എമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

താൻ അമ്മയാവാൻ പോവുകയാണെന്നുള്ള സന്തോഷവാർത്ത കഴിഞ്ഞ മാസമാണ് എമി ജാക്സൺ ആരാധകരുമായി പങ്കുവെച്ചത്. ജോർജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ബ്രിട്ടണിലെ മാതൃദിനമായ ഇന്ന് അമ്മയാകുന്നെന്ന സന്തോഷ വാർത്ത എമി ആരാധകരെ അറിയിച്ചത്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയൽ എസ്റ്റേറ്റ് വമ്പൻ അൻഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോർജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടൽ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.

Read more topics: # Amy jackson,# engagement picture
Amy jackson engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES