മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച ബ്രിട്ടീഷ് താരമാണ് എമി ജാക്‌സണ്‍. പിന്നീട് ചിയാന്‍ വിക്രമിന്റെ ഐ, രജനികാന്തിന്റെ യന്തിരന്‍ 2 തുടങ്ങിയ ചിത്രങ്ങിലും താരം ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ലണ്ടനില്‍ സെറ്റില്‍ഡായ നടി ഭാവിവരനുമായി ലിവിങ് റിലേഷനിലായിരുന്നു. താന്‍ ഗര്‍ഭിണിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച താരം ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയായത്. ഇപ്പോള്‍ തന്റെ കുഞ്ഞിന് പാലൂട്ടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി.
നടി എമി ജാക്‌സണ് അമ്മയാവാന്‍ പോകുകയാണെന്നുള്ള സന്തോഷവാര്‍ത്ത താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ എമി കാമുകനായ ജോര്‍ജുമായി 2015 മുതലാണ് പ്രണയത്തിലാത്. ഇവര്‍ തമ്മിലുള്ള ലിവിങ് റിലേഷന്‍ ഉടന്‍ വിവാഹത്തിലേക്ക് കടക്കുമെന്നാണ് കരുതിയത്. എന്നാല്‍ വിവാഹത്തിന് മുന്‍പേ ആരാധകരെ ഞെട്ടിച്ചാണ് താരം അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത്. കാമുകനായ ജോര്‍ജ് പനയോറ്റുവാണ് തന്റെ കുഞ്ഞിന്റെ പിതാവെന്നും എമി വെളിപ്പെടുത്തിയിരുന്നു. നിറവയറിലുള്ള താരത്തിന്റെ ബിക്കിനി ചിത്രങ്ങള്‍ക്ക് പിന്നാലെ ബന്ധുക്കള്‍ക്കൊപ്പമുള്ള ബേബി ഷവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി താരം പങ്കുവച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
എമി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഏവരേയും ഈ വിവരം അറിയിച്ചത്. കുഞ്ഞിന് പാലു നല്‍കുന്ന എമിയെ ഭര്‍ത്താവ് ചുംബിക്കുന്ന ചിത്രവും ഒപ്പം തന്നെ തന്റെ കുഞ്ഞോമലിന്റെ സുഖമായ ഉറക്കവും അടക്കമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ലേബര്‍ റൂമിലും കാമുകന്റെ സാന്നിധ്യമുണ്ടായിരുന്നു. മകനുമൊത്തുള്ള ആദ്യ ഔട്ടിംഗിന്റെ ചിത്രവും എമി പങ്കുവച്ചിരുന്നു. ഇപ്പോള്‍ തന്റെ കുഞ്ഞ് ആന്‍ഡ്രിയാസിന് പാലൂട്ടുന്ന ചിത്രമാണ് എമി പങ്കുവച്ചിരിക്കുന്നത്.
എന്റെ മകനും ഞാനും, എന്ന തലക്കെട്ടോടെ നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുകയാണ്. ബോറടിപ്പിക്കുന്ന മമ്മിയായി താനും മാറിക്കൊണ്ടിരിക്കുന്നു എന്നു കുസൃതിയോടെ എമി കുറിക്കുന്നു. അതു കണ്ട് ഈ ചിത്രത്തില ബോറടിപ്പിക്കുന്നതായി ഒന്നുമില്ലല്ലോ എന്നു ബ്രിട്ടീഷ് മോഡലും എമിയുടെ സുഹൃത്തുമായ റോക്‌സി ഹോര്‍ണര്‍ ;ചോദിക്കുന്നുണ്ട്. ഏറ്റവും മനോഹരവും ദൈവികവുമായ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം പാശ്ചാത്യ രാജ്യത്തുള്ള നടിമാരില്‍ പലരും കുട്ടികള്‍ക്ക് പല പല കാരണങ്ങളാല്‍ മുലപ്പാല്‍ നല്‍കാറില്ല. ഇതുകൊണ്ട് തന്നെയാണ് എമിയുടെ ചിത്രം വൈറലായി മാറുന്നത്. നിരവധി നടിമാരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.