Latest News

ഇതൊക്കെ വെറും 'ഷോ' ആയി മാറിയാല്‍ പിന്നെ ജനങ്ങള്‍ ശ്രദ്ധിക്കില്ല; സര്‍ക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും നല്‍കണം; അതിന് മുന്നേ എടുത്തുചാടരുത്; കെഎസ്ആര്‍ടിസി ബസുകളിലെ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് അഖില്‍ മാരാര്‍; ചര്‍ച്ചയായി വാക്കുകള്‍ 

Malayalilife
 ഇതൊക്കെ വെറും 'ഷോ' ആയി മാറിയാല്‍ പിന്നെ ജനങ്ങള്‍ ശ്രദ്ധിക്കില്ല; സര്‍ക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും നല്‍കണം; അതിന് മുന്നേ എടുത്തുചാടരുത്; കെഎസ്ആര്‍ടിസി ബസുകളിലെ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് അഖില്‍ മാരാര്‍; ചര്‍ച്ചയായി വാക്കുകള്‍ 

 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിഗ് ബോസ് മുന്‍ വിജയിയും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ രംഗത്ത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടന പത്രികയിലുണ്ടായിരുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായ സൗജന്യ സ്ത്രീ യാത്ര ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറി പ്രതിഷേധം സംഘടിപ്പിച്ചത്. 

സമരത്തിന്റെ ഭാഗമായി സംഘടനാ പ്രവര്‍ത്തകര്‍ ബസുകളില്‍ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുകയായിരുന്നു. ഈ സമരരീതിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ പ്രതികരണം അറിയിച്ചത്. എന്നാല്‍, പ്രതിഷേധം നടത്തിയത് സ്വന്തം മുന്നണിയായ എന്‍.ഡി.എയുടെ ഭാഗമായ മഹിളാ മോര്‍ച്ചയാണെന്ന പേരോ, അതുമല്ലെങ്കില്‍ നിയമസഭയിലെ പ്രതിപക്ഷമായ യു.ഡി.എഫിന്റെ പേരോ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു അഖിലിന്റെ കുറിപ്പ്. 

കെ.എസ്.ആര്‍.ടി.സി ബസുകളിലെ പ്രതിപക്ഷം' എന്ന് പൊതുവായി വിശേഷിപ്പിച്ചുകൊണ്ട്, ടിക്കറ്റെടുക്കാതെയുള്ള ഇത്തരം സമരങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങളെ തകര്‍ക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി രാഷ്ട്രീയത്തിന് അതീതമായി, സ്വന്തം പക്ഷത്തുള്ളവരുടെ സമരത്തെപ്പോലും പരസ്യമായി വിമര്‍ശിച്ച അഖില്‍ മാരാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. 

അഖില്‍ മാരാരുടെ കുറിപ്പ് ഇങ്ങനെ... സമരം എന്നത് കേവലം ഷോ ആയി മാറിയാല്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സമൂഹത്തില്‍ വിഡ്ഢികള്‍ ആയി മാറും... കേരളത്തില്‍ പുതുതായി അധികാരത്തില്‍ എത്തിയ സര്‍ക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും പ്രതിപക്ഷം ആദ്യം നല്‍കണം.. ജനങ്ങള്‍ക്ക് വേണ്ടി തീരുമാനം എടുക്കാനും മുന്‍ സര്‍ക്കാരുകള്‍ തീറ്റി പോറ്റിയ ഉദ്യോഗസ്ഥരില്‍ ജനകീയ തീരുമാനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ കണ്ടെത്താനും മറ്റും മാന്യമായ സമയം നല്‍കുക..

ഈ സര്‍ക്കാര്‍ ഞങ്ങളെ ചതിക്കുക ആണെന്ന് ജനങ്ങള്‍ പറയുമ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നതാണ് ജനകീയ സമരം... അല്ലാതെ കാവല്‍ മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോള്‍ മന്ത്രിസഭ രൂപീകരണം പോലും നടക്കാതെ ഈ കാണിക്കുന്ന കോപ്രായങ്ങള്‍ക്ക് സമരം എന്ന് പറഞ്ഞു സമരങ്ങളുടെ വില കളയാതിരിക്കുക.. ഭരണ പക്ഷത്തേക്കാള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട പ്രതിപക്ഷം കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണം എന്നാഗ്രഹിച്ചു പോകുന്നു.. 

ഇതേ അഭിപ്രായം തന്നെയാണ് യുദ്ധം മൂലം ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ തിരിച്ചറിയാതെ കേന്ദ്രം എടുക്കുന്ന നടപടികളെ എതിര്‍ക്കുന്നവരും ചെയ്യുന്നത്... നരേന്ദ്ര മോദിജിയുടെ ഭരണം സൃഷ്ട്ടിച്ച പ്രതിസന്ധി അല്ല, മറിച്ച് നമുക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധികള്‍ ആണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലെന്നു തിരിച്ചറിയാന്‍ ഉള്ള ബോധവും വേണം.. പൊതുമധ്യത്തില്‍ ഇറങ്ങിയുള്ള അനാവശ്യ സമരങ്ങള്‍ ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു...
 

akhil marar criticises protest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES