ശാലിനിയുടെ പിറന്നാള്‍ ആഘോഷമാക്കി തല അജിത്ത്; മക്കള്‍ക്കും അജിത്തിനുമൊപ്പമുളള നടിയുടെ ഏറ്റവും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
topbanner
ശാലിനിയുടെ പിറന്നാള്‍ ആഘോഷമാക്കി തല അജിത്ത്; മക്കള്‍ക്കും അജിത്തിനുമൊപ്പമുളള നടിയുടെ ഏറ്റവും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരും പൊതു പരിപാടികളിലും സാമൂഹികമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കമാണ്.അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ശാലിനിയോടുള്ള ആരാധക സ്‌നേഹത്തില്‍ കുറവൊന്നും വന്നിട്ടില്ല. ഇതിനിടയില്‍ ശാലിനിയുടെ സഹോദരി ശ്യാമിലിയും അഭിനയരംഗത്തേക്ക് എത്തിയിരുന്നു. 

ശാലിനി സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് പോലും അല്ലാത്ത തരാം ആയതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രമാണ് ശാലിനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. സഹോദരി ശ്യാമിലി വഴിയാണ് ശാലിനിയുടെ പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ കാണുന്നത്. ഇപ്പോഴിതാ ശാലിനിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ശാലിനിയുടെ പിറന്നാള്‍. ഈ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചിരിക്കുകയാണ് താരം. 

ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍ വച്ചായിരുന്നു ശാലിനിയുടെ പിറന്നാളാഘോഷം. രണ്ടുതരം അടിപൊളി കേക്ക് മുറിച്ചായിരുന്നു ആഘോഷം തുടങ്ങിയത്. അജിത്തും രണ്ടു മക്കളും അടുത്തുതന്നെയുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ajith and shalilni photo

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES