കൃതി ഷെട്ടിക്കുവേണ്ടി ശബ്ദം നല്‍കിയത് മമിത ബൈജുവാണെന്നു അറിഞ്ഞത് വളരെ വൈകി; കൃതിയുടെ കഥാപാത്രത്തെ മികച്ചതാക്കിയതില്‍ മമിതയുടെ ശബ്ദത്തിന് വലിയ പങ്ക്; നന്ദി പറഞ്ഞ് ടോവിനോ; സിനിമയുടെ വ്യാജ പ്രിന്റില്‍ അന്വേഷണവുമായി സൈബര്‍ പൊലീസ് 

Malayalilife
topbanner
 കൃതി ഷെട്ടിക്കുവേണ്ടി ശബ്ദം നല്‍കിയത് മമിത ബൈജുവാണെന്നു അറിഞ്ഞത് വളരെ വൈകി; കൃതിയുടെ കഥാപാത്രത്തെ മികച്ചതാക്കിയതില്‍ മമിതയുടെ ശബ്ദത്തിന് വലിയ പങ്ക്; നന്ദി പറഞ്ഞ് ടോവിനോ; സിനിമയുടെ വ്യാജ പ്രിന്റില്‍ അന്വേഷണവുമായി സൈബര്‍ പൊലീസ് 

ടോവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അജയന്റെ രണ്ടാം മോഷണം തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരമായ മമിത ബൈജു വിന് അജയന്റെ രണ്ടാം മോഷണ ത്തില്‍ ഉള്ള പങ്കാളിത്തത്തിന് നന്ദി അറിയിച്ചു എത്തിയിരിക്കുകയാണ് നടന്‍ ടോവിനോ തോമസ്.

സിനിമ ഇറങ്ങിയതിന് പിന്നാലെ നടി മമിത ബൈജുവിന് നന്ദിടൊവിനോ തോമസ് എത്തി. സിനിമയിലെ നായികയായ കൃതി ഷെട്ടിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് നടി മമിത ബൈജുവാണ്. തെലുങ്ക് നടിയാണ് കൃതി ഷെട്ടി. ''ഞാനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാന്‍ അപ്പോള്‍ തന്നെ മെസ്സേജ് അയച്ചു, 'കലക്കിയെന്നു' പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാന്‍ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. കൂടാതെ മമിതയോട് നന്ദിയും പറഞ്ഞു.' ടോവിനോയുടെ വാക്കുകള്‍ ഇങ്ങനെ

ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഫാന്റസി ചിത്രം 'അജയന്റെ രണ്ടാം മോഷണം' (എ ആര്‍ എം) ഓണം റിലീസായാണ് എത്തിയത്. ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിന്‍ ലാലാണ്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഏറെ കാലത്തിനുശേഷം മലയാളത്തില്‍ റിലീസാവുന്ന ത്രീ ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക്ക് ഫ്രെയിംസ്, യു ജി എം മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഇതിനിടെ സിനിമയുടെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രം ട്രെയ്നില്‍ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേഗദകം എന്നാണ് ഇതിനൊപ്പം സംവിധായകന്‍ കുറിച്ചത്.

ചിത്രത്തിന്റെ വ്യാജ പ്രിന്റ് ടിവിയില്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകള്‍ക്കെതിരെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തെത്തിയിരുന്നു. 50 കോടി കളക്ഷനിലേക്ക് അടുക്കാനിരിക്കവെയാണ് സിനിമയുടെ വ്യാജ പ്രിന്റ് എത്തിയത്. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാവ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ARM Tovino thomas thanks to mamitha

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES