Latest News

ജയം രവിയുടെ വിവാഹ മോചനത്തിന് പിന്നാലെ നടന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ച; ആര്‍തിയുമായുള്ള അകല്‍ച്ചയ്ക്ക് പിന്നില്‍ ഗായിക കെനിഷയുമായുള്ള അടുപ്പമെന്ന് തമിഴ് മാധ്യമങ്ങള്‍

Malayalilife
ജയം രവിയുടെ വിവാഹ മോചനത്തിന് പിന്നാലെ നടന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ച; ആര്‍തിയുമായുള്ള അകല്‍ച്ചയ്ക്ക് പിന്നില്‍ ഗായിക കെനിഷയുമായുള്ള അടുപ്പമെന്ന് തമിഴ് മാധ്യമങ്ങള്‍

മിഴ് നടന്‍ ജയംരവി-ആര്‍തി വിവാഹമോചനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ നടനുമായി ബന്ധപ്പെട്ട ഗോസിപ്പുകളും തമിഴ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തമിഴ് ഗായികയും സ്പിരിച്ച്വല്‍ തെറാപ്പിസ്റ്റുമായ കെനിഷ  ഫ്രാന്‍സിസുമായി ജയം രവിക്ക് രഹസ്യ ബന്ധമുണ്ടെന്നുള്ള തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് ഇപ്പൊള്‍ പുറത്തു വരുന്നത്.

ജയംരവി അടുത്ത കാലത്തായി ഗോവയില്‍ അടിക്കടി അവധിക്കാലം ചെലവഴിക്കാന്‍ പോകാറുണ്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ജയം രവിയുടെയും ആര്‍തിയുടെയും വിവാഹ വാര്‍ഷിക ദിനമായ ജൂണ്‍ നാലിന് ആര്‍തിക്കും കുടുംബത്തിനും ഒപ്പം നടന്‍ ഉണ്ടായിരുന്നില്ല എന്നതും ഈ ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നു.

കഴിഞ്ഞ 14 വര്‍ഷമായി ജയംരവി വിവാഹ വാര്‍ഷിക ദിനത്തില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ച് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. കുടുംബത്തെ കൂട്ടാതെ ഗോവയിലേക്ക് അവധി ആഘോഷിക്കാന്‍ ജയം രവി പോയത് ആര്‍തി കണ്ടെത്തിയതും കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

ജയംരവി ഗോവ യാത്രയ്ക്ക് ഉപയോഗിച്ചത് ആര്‍തിയുടെ പേരില്‍ വാങ്ങിയ കാറാണ്. നിരോധിച്ച സണ്‍ ഫില്‍ട്ടര്‍ പേപ്പര്‍ ഒട്ടിച്ചിരുന്നുവെന്നതു കൊണ്ട് തന്നെ ജയംരവി ഈ കാറില്‍ യാത്ര പോയപ്പോള്‍  പോലീസ് അത് പിടികൂടി കാറിന് പിഴ ചുമത്തി. വാഹനം ആര്‍തിയുടെ പേരിലായിരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സന്ദേശം ചെന്നത് ആര്‍തിയുടെ ഫോണിലേക്കാണ്. അങ്ങനെയാണ് ജയംരവിയുടെ ?ഗോവ യാത്രയെ കുറിച്ച് ആര്‍തി അറിയുന്നതും ജയംരവിയെ ചോദ്യം ചെയ്യുന്നതും. എന്നാല്‍ പക്ഷെ തന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ഭര്‍ത്താവില്‍ നിന്നും ലഭിക്കാതെ വന്നതോടെ ആര്‍തി ജയംരവിയുടെ  പരിചയക്കാര്‍ക്കിടയില്‍ ഈയൊരു യാത്രയെപ്പറ്റി അന്വേഷണം നടത്തി.

അപ്പോഴാണ് ഗായികയായ കെനിഷയുടെ പേര് ജയംരവിയുടെ സുഹൃത്തുക്കളുടെ വായില്‍ നിന്നും ആര്‍തിയുടെ ചെവികളില്‍ എത്തിയത്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ജയംരവി ഈ സംഭവത്തെ പൂര്‍ണമായും നിഷേധിച്ചില്ല എന്നും പറയുന്നു. കെനിഷ മാത്രമല്ല കൂടെ ഉണ്ടായിരുന്നത് തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നാണ് ചോദ്യം ചെയ്തപ്പോള്‍ ജയം രവി ഭാര്യയ്ക്ക് നല്‍കിയ മറുപടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ പക്ഷെ ഈയൊരു പ്രശ്‌നം കൊണ്ടും ഇവര്‍ക്കിടയിലുള്ള സംഘര്‍ഷം ഒഴിഞ്ഞില്ല. ഈ പ്രശ്‌നം ജയംരവിക്കും ആര്‍തിക്കും ഇടയില്‍ നിലനില്‍ക്കവെ മറ്റൊരു പ്രശ്‌നം കൂടിയുണ്ടായി.

ആര്‍തിയുടെ കാര്‍ അമിത വേഗതയില്‍ കെനിഷയാണ് ഓടിച്ചതെന്നും ആര്‍തി മനസിലാക്കി. ഇതോടെയാണ് ജയംരവി-ആര്‍തി ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീണ് തുടങ്ങിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഗോവയില്‍ വരുമ്പോള്‍ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലില്‍ അടുത്തിടെയായി ജയം രവി താമസിക്കാറില്ലെന്നും ആര്‍തി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ?ഗോവയില്‍ ജയം രവി ആഡംബര ബംഗ്ലാവ് വാങ്ങിയതായും തമിഴ് സിനിമാ മാധ്യമങ്ങളില്‍ വന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടില്‍ കൂടി പറയുന്നു.

അതേസമയം ആര്‍തിയുടെ അമ്മയും നിര്‍മാതാവുമായ സുജാത വിജയകുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ജംയരവിയുടെ വിവാഹമോചന പ്രഖ്യാപനത്തിന് പിന്നിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴും മാരീഡ് ടു ജയം രവി എന്ന ഇന്‍സ്റ്റഗ്രാം ബയോ ആര്‍തി മാറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒന്നും ആര്‍തിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ഇല്ല.

എന്നാല്‍ ജയം രവിയുടെ ഇന്‍സ്റ്റഗ്രാമില്‍  ആര്‍തിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂണ്‍ 20ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ 'ജയം' റീ റിലീസ് ചെയ്തിരുന്നു. സിനിമയില്‍ 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി അതിന്റെ പോസ്റ്റര്‍ പങ്കു വെച്ചിരുന്നു. അതേസമയം ജയംരവി-ആര്‍തി വിവാഹ മോചനമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയം.

കോടീശ്വരിയായ ആര്‍തി നിര്‍മാതാവ് സുജാത വിജയകുമാറിന്റെ മകളാണ്. രണ്ട് ആണ്‍കുട്ടികളുടെ പിതാവായ ജയംരവി ആര്‍തിയെ അറിയിക്കാതെയാണ് സോഷ്യല്‍മീഡിയ വഴി വിവാഹമോചനം പ്രഖ്യാപിച്ചത് എന്നും വാര്‍ത്തകളുണ്ട്.

jayam ravi and aarti divorce reason

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക