10 മിനിട്ടിൽ രുചികരമായ പാലട പ്രഥമൻ

Malayalilife
10 മിനിട്ടിൽ രുചികരമായ പാലട പ്രഥമൻ

ചേരുവകള്‍

പാലട - കാല്‍കപ്പ്

പാല്‍ - 4 കപ്പ്

വെള്ളം - 2 കപ്പ്

കണ്ടന്‍സ്ഡ് മില്‍ക് - 1 കപ്പ്

പഞ്ചസാര - 1/2 കപ്പ്

നെയ്യ് - 2 ടീ. സ്പൂണ്‍

അണ്ടിപരിപ്പ് - 5 എണ്ണം

ഉണക്ക മുന്തിരി - 10 എണ്ണം

ഏലക്ക - 3 എണ്ണം

തയ്യാറാക്കുന്ന വിധം

മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതില്‍ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യില്‍, പിളര്‍ന്ന അണ്ടിപരിപ്പിട്ട് ചൂടാക്കുക. അതിലേക്ക് മുന്തിരിങ്ങയിട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍, പോടിച്ച ഏലക്കായ് കൂടി ചേര്‍ത്ത് ചൂടാക്കുക. വെള്ളം വാര്‍ത്ത് കളഞ്ഞ അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം ഫ്രൈ ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പാലും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ച അട ഇട്ട്, തീ ജ്വാല കുറച്ച് നന്നായി ഇളക്കുക. വെള്ളവും പാലും 2/3 കുറയുന്നതുവരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടന്‍സ്ഡ് മില്‍ക്കുകൂടി ഒഴിച്ച് ഏഴുമിനുട്ട് നേരം കൂടി വേവിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക. പാലട പ്രഥമന്‍ തയ്യാര്‍

Read more topics: # പാലട
palada pradhaman RECEIPE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES