തമിഴ്നടന്‍ അജിത്തിനെതിരെ സാമ്പത്തിക ആരോപണവുമായി നിര്‍മ്മാതാവ് മാണിക്കം നാരായണന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ വന്‍തുക ഇത് വരെ തിരിച്ച് നല്‍കിയിട്ടില്ലെന്നാണ് ആരോപണം. താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം കടം വാങ്ങിയതെന്ന് നിര്‍മ്മാതാവ് പറയുന്നു. കമല്‍ഹാസന്‍ ചിത്രം വേട്ടയാട് വിളയാട്, പാര്‍ത്ഥിപന്‍ സംവിധാനം ചെയ്ത വിതഗന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് മാണിക്കം നാരായണന്‍.
''വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അജിത്ത് തന്നോട് പണം വാങ്ങിയത്. മാതാപിതാക്കള്‍ക്ക് മലേഷ്യയിലേക്ക് ട്രിപ്പ് പോകാനായിരുന്നു പണം.'''എന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്നും പ്രതിഫലത്തില്‍ ഈ തുക കുറക്കാമെന്നുമായിരുന്നു അന്ന് പറഞ്ഞത്. പക്ഷേ, ഇന്നുവരെ ആ പണം തിരിച്ചു നല്‍കുകയോ വാക്ക് പറഞ്ഞതുപോലെ തന്റെ ചിത്രത്തില്‍ അഭിനയിക്കുകയോ ചെയ്തില്ല.''
''ഒരിക്കല്‍ പോലും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുക പോലും ചെയ്തില്ല. സ്വയം ഒരു മാന്യന്‍ എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, യഥാര്‍ത്ഥത്തില്‍ അയാള്‍ അങ്ങനെയല്ല. അദ്ദേഹത്തിന് നല്ല കുടുംബമുണ്ട്. ഒരു സിനിമയ്ക്ക് 50 കോടിയോ അതില്‍ കൂടുതലോ പ്രതിഫലം വാങ്ങുകയും ചെയ്യുന്നുണ്ട്.''
'പിന്നെ എന്തിനാണ് അദ്ദേഹത്തിന് ഒരാളെ ചതിക്കേണ്ട ആവശ്യം. അജിത്തിന്റെ ഭാര്യ ശാലിനിയെ നേരത്തേ പരിചയമുണ്ടായിരുന്നു. അവര്‍ തന്റെ നല്ല സുഹൃത്തായിരുന്നു'' മാണിക്കം പറയുന്നുണ്ട്. ഈ ആരോപണത്തോട് അജിത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.