മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിവാഹം കഴിച്ച് അല്‍പനാളുകള്‍ സിനിമയില്‍ നിന്നുംമാറിയെങ്കിലും ഇപ്പോള്‍ 96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കയുകയാണ്. മടങ്ങി വരവില്‍ ഭാവയുടെ സൗന്ദര്യം കൂടി എന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീകൃഷ്ണ ജയന്തിയായ ഇന്ന് താരം പങ്കുവച്ച മനോഹരമായ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. വിവാഹശേഷ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഭാവന ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പണ്ടത്തേതിലും സുന്ദരി ആയിട്ടാണ് താരം പിന്നീട് എത്തിയത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇന്ന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആശംസകള്‍ പങ്കുവച്ചുകൊണ്ട് ഭാവന പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കുന്നത്. വെളളനിറത്തിലെ ദാവണി ഉടുത്ത ചിത്രങ്ങള്‍ താരം ആരാധകരോട് പങ്കുവയ്ക്കുകയായിരുന്നു.
വെളളയും ഗോള്‍ഡും നിറത്തിലെ മുത്തുകള്‍ വച്ച മാലയും കമ്മലും വലിയ നെറ്റിച്ചുട്ടിയുമൊക്കെ അണിഞ്ഞ് സുന്ദരി ആയിട്ടാണ് ഭാവന ചിത്രങ്ങളിലുളളത്. വട്ടത്തില്‍ മുടി പിറകെ കെട്ടി മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. പൂക്കളും ചെറിയ ലൈറ്റും കൃഷ്ണന്റെ വിഗ്രഹവും നിറയെ വിളക്കുകളുമൊക്കെ തെളിച്ച ഒരു അമ്പലത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. മറ്റൊരു ചിത്രത്തില്‍ ചുറ്റും കുഞ്ഞിക്കണ്ണന്മാര്‍ ഇരിക്കുമ്പോള്‍ നടുക്ക് രാധയെ പോലെയിരിക്കുന്ന ഇരിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിവസം എത്തിയ താരത്തിന്റെ മനോഹരചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഭാവനയുടെ സഹോദരന്‍ ജയദേവനും സിനിമാ മേഖലയില്‍ സജീവമാണ്.സംവിധായകനായി തമിഴിലൂടെയാണ് ജയദേവിന്റെ രംഗപ്രവേശം. പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്നു ജയദേവന്‍.