Latest News

'ഒരായിരം ഉമ്മകളും ഒരായിരം കെട്ടിപ്പിടുത്തങ്ങളും'; ഫ്രണ്ട്ഷിപ്പ് ഡേയിലെ ഭാവനയുടെ പോസ്റ്റ് വൈറൽ

Malayalilife
'ഒരായിരം ഉമ്മകളും ഒരായിരം കെട്ടിപ്പിടുത്തങ്ങളും'; ഫ്രണ്ട്ഷിപ്പ് ഡേയിലെ ഭാവനയുടെ പോസ്റ്റ് വൈറൽ

മല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. എന്നാൽ ഇപ്പോൾ ഫ്രിണ്ട്ഷിപ് ദിനത്തിലെ നടിയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലാകെ.

'ഒരായിരം ഉമ്മകളും ഒരായിരം കെട്ടിപ്പിടുത്തങ്ങളും… 'കൂട്ടുകാര്‍ക്കോപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു നടി ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകള്‍ ആണിത്. ഫ്രണ്ട്ഷിപ് ഡേയില്‍ താരത്തിന്റെ പോസ്റ്റ്‌ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നടി ഭാവക്ക് നിരവധി കൂട്ടുകാര്‍  ഉണ്ട്. ഫ്രണ്ട്ഷിപ് ഡേയില്‍ നടിയുടെ പോസ്റ്റ്‌ ആരാധകര്‍ ഏറ്റെടുത്തിരികയാണ്.  നടി ഒരുവേള തന്റെ ജീവിതത്തിലെ മോശം സമയത്ത് കുടുംബത്തോടൊപ്പം സിനിമ മേഖലയിലെ അനവധി കൂട്ടുകാര്‍ കൂടെ നിന്നിട്ടുണ്ടെന്നും അതു കൊണ്ടാണ് താന്‍ പിടിച്ചു നിന്നതെന്നും പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ നടിമാരായ ശില്പ ബാല, മൃദുല വാരിയര്‍ തുടങ്ങുയവരാണ് ഉള്ളത്.

 2018 ജനുവരി 22നായിരുന്നു സിനിമാ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. നവീനും കുടുംബത്തോടുമൊപ്പം ഭാവന ബാംഗ്ലൂരാണ് ഇപ്പോള്‍ താമസം. മലയാള സിനിമകള്‍ കമ്മിറ്റ് ചെയ്തില്ലെങ്കിലും ഭാവനയ്ക്ക് കന്നടയില്‍ കൈനിറയെ സിനിമകളുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടി സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും അപ്‌ഡേറ്റ്‌സുകളും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

Actress bhavana friendship day post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES