Latest News

കുഞ്ഞിന് ഭാവന പേരു വിളിക്കണം; കൈക്കുഞ്ഞുമായി ദമ്പതികള്‍; ‘സംവൃത’ എന്ന് വിളിച്ച് താരം

Malayalilife
 കുഞ്ഞിന് ഭാവന പേരു വിളിക്കണം; കൈക്കുഞ്ഞുമായി ദമ്പതികള്‍; ‘സംവൃത’ എന്ന് വിളിച്ച്  താരം

മല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്. ഷറഫൂദ്ദീനുമായി ഒന്നിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യല്‍മീഡിയയില്‍  ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഭാവന എത്തിയപ്പോള്‍ നടന്ന സംഭവമാണ്  വൈറലാകുന്നത്.

ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാന്‍ ദമ്പതികള്‍ തങ്ങളുടെ കൈക്കുഞ്ഞുമായി എത്തുകയായിരുന്നു. ദമ്പതികൾ താരത്തോട് രണ്ടു മാസം പ്രായമായ കുഞ്ഞിന് ഭാവന പേരു വിളിക്കണം എന്നായിരുന്നു  ആവശ്യം.  മൈക്കിലൂടെയും ‘സംവൃത’ എന്ന് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ച ഭാവന വിളിച്ചുപറഞ്ഞു.  ഭാവനയോട് ‘സംവൃത’ എന്ന് പേരു വിളിക്കാന്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെയാണ് ആവശ്യപ്പെട്ടത്. സന്ദീപ് – സുമ ദമ്പതികളാണ് തങ്ങളുടെ കുഞ്ഞുമായി ഭാവനയുടെ അരികില്‍ എത്തിയത്.

നവംബര്‍ ആദ്യവാരത്തോടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം  തിയറ്ററുകളിലെത്തും.  റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ്  ബോണ്‍ഹോമി എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.  ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അരുണ്‍ റഷ്ദിയാണ്. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Actress bhavana calling name for a baby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക