കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്.
എന്നാൽ ഇപ്പോൾ സൈബര്‍ ആക്രമണങ്ങള്‍ ഒരു ജോലി പോലെയാണെന്ന് തുറന്ന് പറയുകയാണ് നടി. ഒരും കൂട്ടം ആള്‍ക്കാരെ ഇത്തരത്തില്‍ നിയമിക്കുന്നുണ്ട്. ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
ഭാവനയുടെ വാക്കുകള്‍:
”സൈബര്‍ ബുളളീയിംഗ് എന്നത് ഞാന്‍ മനസിലാക്കുന്നത് ഇത് ഒരു ജോലി പോലെയാണെന്നാണ്. സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല. ഞാന്‍ മനസിലാക്കിയിട്ടുളളത് ഇതൊരു ജോലി പോലെയാണെന്നാണ്. ക്വട്ടേഷന്‍ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവര്‍ക്ക് പേയ്‌മെന്റ് ഉണ്ടെന്നാണ് എന്റെ വിവരം. ഇത് നേരിടുന്ന ആളുകള്‍ക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളില്ലാത്ത റോബോട്ട് ഒന്നുമല്ല. എത്രയോ ആള്‍ക്കാര്‍ ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ മൂലം മാനസികമായി തളര്‍ന്നു പോകുന്നുണ്ട്.”