Latest News

'രണ്ടുവര്‍ഷം, ഏറെ പരിക്കുകള്‍; ഒടുവില്‍ ഡബിള്‍ മോഹനന് ഫൈനല്‍ റാപ്പായിരിക്കുന്നു; വിലായത്ത് ബുദ്ധ പാക്കപ്പ് ആയ കുറിപ്പുമായി പൃഥിരാജ്

Malayalilife
 'രണ്ടുവര്‍ഷം, ഏറെ പരിക്കുകള്‍; ഒടുവില്‍ ഡബിള്‍ മോഹനന് ഫൈനല്‍ റാപ്പായിരിക്കുന്നു; വിലായത്ത് ബുദ്ധ പാക്കപ്പ് ആയ കുറിപ്പുമായി പൃഥിരാജ്

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാനിച്ചു. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'രണ്ടുവര്‍ഷം, ഏറെ പരിക്കുകള്‍. ഒടുവില്‍ ഡബിള്‍ മോഹനന് ഫൈനല്‍ റാപ്പായിരിക്കുന്നു' എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പൃഥ്വിരാജിന്റെ കാലിനു പരുക്കു പറ്റുകയും തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തുവെക്കുകയും ചെയ്തിരുന്നു

സംവിധായകന്‍ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച 'വിലായത്ത് ബുദ്ധ' ശിഷ്യന്‍ ജയന്‍ നമ്പ്യാരുടെ സംവിധാനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി ആര്‍ ഇന്ദു?ഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിള്‍ മോഹനന്‍ ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിര്‍മ്മാണം. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് 'വിലായത്ത് ബുദ്ധ'. അനുമോഹന്‍, പ്രശസ്ത തമിഴ് നടന്‍ ടി.ജെ. അരുണാചലം, രാജശ്രീ നായര്‍ എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക.

ജേക്‌സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവ്. എഡിറ്റിങ് ശ്രീജിത്ത് ശ്രീരംഗ്. കലാസംവിധാനം ബംഗ്‌ളാന്‍. മേക്കപ്പ് മനുമോഹന്‍. കോസ്റ്റ്യം ഡിസൈന്‍ സുജിത് സുധാകര്‍. ചീഫ്അസ്സോ. ഡയറക്ടര്‍ കിരണ്‍ റാഫേല്‍, അസ്സോ. ഡയറക്ടേര്‍സ് വിനോദ് ഗംഗ, സഞ്ജയന്‍ മാര്‍ക്കോസ്. പ്രൊജക്റ്റ് ഡിസൈനര്‍ മനു ആലുക്കല്‍. ലൈന്‍ പ്രൊഡ്യൂസര്‍ രഘു സുഭാഷ് ചന്ദ്രന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് രാജേഷ് മേനോന്‍ നോബിള്‍ ജേക്കബ്.

 

vilayath budha shooting wrapped up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES