തമിഴ് സൂപ്പര്‍താരം സൂര്യ നായകനായി എത്തുന്ന സൂരറൈ പോട്രിന്റെ ഓണ്‍ലൈന്‍ റിലീസ് മാറ്റി. ഒക്ടോബര്‍ 30 ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെ പ്രേക്ഷകരിലേക്ക് ചിത്രം എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതായി സൂര്യ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പുതിയ റിലീസ് തിയതി അറിയിക്കുമെന്നും സൂര്യ ഒപ്പുവെച്ച കത്തില്‍ പറയുന്നു.
സൂരറൈ പോട്രിന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഇതുവരെ ഷൂട്ട് ചെയ്യാത്ത ലൊക്കേഷനുകളും അന്യഭാഷകളിലുള്ളവര്‍ക്കൊപ്പമുള്ള വര്‍ക്കും മറ്റുമാണ് വെല്ലുവിളിയാവുക എന്നാണ് കരുതിയത്. എന്നാല്‍ ഇതുമാത്രമല്ല ഒരുപാട് വെല്ലുവിളികള്‍ ചിത്രത്തിന് നേരിടേണ്ടിവന്നു എന്നാണ് താരം പറയുന്നത്. ഏവിയേഷന്‍ ഇന്റസ്ട്രിയെ ആസ്പദമാക്കിയുള്ള കഥയായതിനാല്‍ വിവിധ ഏജന്‍സികളില്‍ നിന്ന് എന്‍ഒസി നേടിയെടുക്കേണ്ടത് ആവശ്യമായിരുന്നു. ഇപ്പോഴും ചില എന്‍ഒസികള്‍ ലഭിക്കാനുണ്ടെന്നും അതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നുമാണ് താരം കുറിക്കുന്നത്. കത്തിനൊപ്പം ചിത്രത്തിലെ ആകാശം എന്നു തുടങ്ങുന്ന ഒരു ഗാനവും താരം പുറത്തുവിട്ടു.
എയര്‍ ഡക്കാണിന്റെ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്‌ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് സുരറൈ പോട്ര് എടുത്തിരിക്കുന്നത്. സുധ കൊന്‍ഗാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളം താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. പരേഷ് റാവല്‍, മോഹന്‍ബാബു എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും ഗുനീത് മോന്‍?ഗയുടെ സിഖ്യാ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.