ഫഹദ് ഫാസില്‍ ചിത്രം 'ട്രാന്‍സ്' ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും.ഏഴു വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം നസ്രിയയും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഇപ്പോള്‍ ചിത്രത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. താന്‍ അഭിനയിച്ചതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളിലൊന്നാണ് ട്രാന്‍സിലേതെന്ന് ഫഹദ് പറഞ്ഞു. കൂടാതെ ട്രാന്‍സ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര്‍ ചെയ്യാനോ, പെര്‍ഫോം ചെയ്യാനോ അത്ര എളുപ്പമല്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നവാഗതനായ ജാക്സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.