ദീപാവലി പ്രമാണിച്ച് നവംബര്‍ 12-ന് ആമസോണ്‍ പ്രൈം വഴി റിലീസിന് ഒരുങ്ങുകയാണ് സൂര്യയുടെ ' സൂരറൈ പൊട്ര് '.തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം ആസ്വദിക്കാന്‍ ആമസോണ്‍ അവരമൊരുക്കുന്നു. സൂരറൈ പൊട്ര് മലയാളത്തില്‍ ഒരുങ്ങുമ്പോള്‍ നടന്‍ നരേനാണ് സൂര്യയ്ക്ക് മലയാളത്തില്‍ ശബ്ദം നല്‍കിയത്.
കുറഞ്ഞ നിരക്കില്‍ എയര്‍ ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനുമായ ജി .ആര്‍ ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം. സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുക. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തില്‍ ഗാന രചന നിര്‍വഹിച്ചിട്ടുള്ളത്