തെന്നിന്ത്യന്‍ നായകന്‍ സൂര്യയുടെ രണ്ടാം വരവ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സൂരൈപ്രോട് ഗംഭീര അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. നടന്‍ സൂര്യയുടെ രണ്ടാം വരവ് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. എയര്‍ ഡെക്കാന്‍ എന്ന ലോ ബഡ്ജറ്റ് എയര്‍ലൈന്‍സ് സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥ് എഴുതിയ ആത്മകഥ 'സിംപ്ലി ഫ്ലൈ' എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ സിനിമ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇതിനകം നിരൂപകരും പ്രേക്ഷകരും പുകഴ്ത്തിയിരിക്കുന്നത്. സൂര്യയുടെ നായികയായി എത്തിയ അപര്‍ണ ബാലമുരളിക്കും ഗംഭീര കയ്യടിയാണ് ചിത്രം നേടിക്കൊടുത്തത്.
ചിത്രത്തിലെ ഓരോ അഭിനേതാക്കളേയും പുകഴ്ത്തികൊണ്ട് പലരും സോഷ്യല്‍മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുകയാണ്. അക്കൂട്ടത്തില്‍ ചിത്രത്തിലെ വനിത പൈലറ്റായെത്തുന്ന യുവതിയേയും സോഷ്യല്‍മീഡിയ കണ്ടെത്തിയിരിക്കുകയാണ്.സിനിമയുടെ എന്‍ഡ് ടൈറ്റില്‍ കാര്‍ഡ് കാണിക്കുന്ന സമയത്ത് മിന്നി മറയുന്ന ദൃശ്യങ്ങളിലാണ് വിമാനത്തില്‍ നിന്ന് ഇറങ്ങി വരുന്ന വനിതാ പൈലറ്റിനെ കാണിക്കുന്നത്. ഈ പെണ്‍കുട്ടിയാണോ വിമാനം പറത്തിയത് എന്ന് ഉര്‍വശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യം അകമ്പടിയായാണ് ഇവരെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥത്തില്‍ പൈലറ്റാണ് വര്‍ഷ നായര്‍ എന്ന ഈ യുവതി. ചെന്നൈ സ്വദേശിയായ വര്‍ഷ ഇന്‍ഡിഗോയിലെ പൈലറ്റാണ്. ഭര്‍ത്താവ് ലോഗേഷ് എയര്‍ ഇന്ത്യയില്‍ പൈലറ്റാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വര്‍ഷ സിനിമയിലേക്ക് എത്തിയത്. ചെന്നൈയിലാണ് കഴിയുന്നതെങ്കിലും കേരളത്തിലെ പൊന്നാന്നിയിലും താരത്തിന് കുടുംബ വേരുകളുണ്ട്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് ശേഷം വരുന്ന പൈലറ്റായ പെണ്‍കുട്ടി ആരെന്ന് തിരഞ്ഞ് സൂരരൈ പോട്ര് ആരാധകരാണ് വര്‍ഷയുടെ ഇന്‍സ്റ്റ പേജ് കണ്ടെത്തിയത്. ഇന്‍സ്റ്റയില്‍ പൈലറ്റ് വേഷത്തില്‍ നിരവധി ചിത്രങ്ങള്‍ വര്‍ഷ പങ്കുവെച്ചിട്ടുണ്ട്.ആമസോണ്‍ പ്രൈമില്‍ റിലീസായ സിനിമയ്ക്ക് ഇതിനകം പ്രേക്ഷകരടക്കം നല്ല അഭിപ്രായമാണ് നല്‍കിയിരിക്കുന്നത്.