വയലിനിലൂടെ ആരാധകരുടെ സിരകളില്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്തിയ കലാകാരന്‍ ബാലഭാസ്‌കറിന്റെ ഓര്‍മ്മകളെ ഒരിക്കല്‍ കൂടി സ്വരുക്കൂട്ടിയിരിക്കയാണ് സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസി. ഒരു പരിപാടിക്കായി സൗദിയിലെത്തിയപ്പോഴായിരുന്നു സ്റ്റീഫന്‍ ബാലയുടെ ഓര്‍മ്മകളെ തിരികെപ്പിടിച്ചത്.ആദ്യമായാണ് സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നതെന്ന് പരിപാടിക്ക് മുന്‍പ് ഫെയ്സ്ബുക്കില്‍ ലൈവ് വന്ന സ്റ്റീഫന്‍ ദേവസി പറഞ്ഞു. ഇവിടെ വരുമ്പോള്‍ തനിക്കൊപ്പം വേണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച സംഗീതജ്ഞനെ താന്‍ കൂടെക്കൂട്ടിയെന്നും സ്റ്റീഫന്‍ പറയുന്നു. ബാലഭാസ്‌കറിനെ ഉദ്ദേശിച്ചായിരുന്നു സ്റ്റീഫന്റെ വാക്കുകള്‍. ബാലയുടെ മുഖമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് സ്റ്റീഫന്‍ പരിപാടി അവതരിപ്പിച്ചത്.'ബാല ഇന്ന് എന്നോടൊപ്പമുണ്ടാകും. ഞങ്ങളൊരുമിച്ച് സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കും' എന്ന് പറഞ്ഞാണ് സ്റ്റീഫന്‍ വിഡിയോ അവസാനിപ്പിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്താണ് സ്റ്റീഫന്‍ ദേവസി. പല സ്റ്റേജ് ഷോകളിലും ഇരുവരും ഒരുമിച്ച് വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. ബാലുവിനും കുടുംബത്തിനും അപകടം സംഭവിച്ചശേഷം ബാലുവിനെ കാണാന്‍ ആശുപത്രിയിലും സ്റ്റീഫന്‍ എത്തിയിരുന്നു.
കണ്ണീരോടെയാണ് ആദ്യ ലൈവില്‍ സ്റ്റീഫന്‍ എത്തി ബാലുവിന് സംഭവിച്ച അപകടത്തെക്കുറിച്ചും അപകടത്തില്‍ മകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും പറഞ്ഞത്. പിന്നീട് ബാാലുവും ഭാര്യ ലക്ഷ്മിയും ചികിത്സയിലായിരുന്ന അവസരത്തില്‍ ഇരുവരുടെയും വിവരങ്ങളും ചികിത്സയിലെ പുരോഗതിയും സ്റ്റീഫന്‍ ആരാധകരെ അറിയിക്കുന്നുണ്ടായിരുന്നു. ബാലു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു സ്റ്റീഫന്‍. മരിക്കുന്നതിനു മുന്‍പ് ഡോക്ടറുടെ അനുവാദത്തോടെ സ്റ്റീഫന്‍ ബാലുവിനെ കാണുകയും ബ ാലു തിരിച്ചുവരുമെന്ന് പറയുകയും ഇനിയും ഒരുപാട് ഷോകള്‍ തങ്ങള്‍ക്കൊരുമിച്ച് ചെയ്യാനുണ്ടെന്നുമൊക്കെ ബാലുവിനോടു സംസാരിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ പെട്ടന്നുണ്ടായ ഹൃദയാഘാതത്തില്‍ ബാലു വിടപറഞ്ഞു. ബാലുവിന്റെ വിയോഗത്തില്‍ ഉറ്റ സുഹൃത്ത് സ്റ്റീഫന്‍ ദേവസിക്കുണ്ടായ വേദന എത്രത്തോളമാണെന്ന ആരാധകര്‍ എല്ലാം അറിഞ്ഞിരുന്നു. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്. അപകത്തില്‍ മകള്‍ തേജസ്വിനി മരിച്ചിരുന്നു. പിന്നീട് വെന്റിലേറ്ററിലയിരിക്കെയാണ് ബാലുവും മരണത്തിന് കീഴടങ്ങിയത്.