Latest News

ബാലുചേട്ടന്‍ വിദേശത്ത് പ്രോഗ്രാം ചെയ്യാന്‍ പോയി എന്നു മാത്രം മനസ്സിനെ പഠിപ്പിച്ചു;  ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്

Malayalilife
ബാലുചേട്ടന്‍ വിദേശത്ത് പ്രോഗ്രാം ചെയ്യാന്‍ പോയി എന്നു മാത്രം മനസ്സിനെ പഠിപ്പിച്ചു;  ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവ്

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകള്‍ ജാനിയുടേയും ഓര്‍മ്മകളുമായി തിരികെ ജീവിതത്തിലേക്ക് വരാനുളള ശ്രമത്തിലാണ് ലക്ഷ്മി. ബാലഭാസകറിന്റെയും ജാനിയുടേയും വേര്‍പാട് അതിജീവിക്കാനുളള കരുത്ത് ലക്ഷ്മിക്ക് നല്‍കണേ എന്ന പ്രാര്‍ത്ഥനയിലാണ് മലയാളികള്‍. ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ സംഗീത സംവിധായകനും ബന്ധുവുമായ ഇഷാന്‍ ദേവ് ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത് ബാലുവിന്റെ ആരാധകര്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.

ബാലഭാസ്‌കറിനും കുടുബത്തിനും അപകടം ഉണ്ടായ നിമിഷം മുതല്‍ ഇവര്‍ക്കു വേണ്ടിയുളള പ്രാര്‍ത്ഥനയിലായിരുന്നു കേരളക്കര മുഴുവന്‍. പകുതിക്കു മുറിഞ്ഞ വയലിന്‍ നാദം പോലെ ബാലഭാസ്‌കര്‍ വിട പറഞ്ഞപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ ഭര്‍ത്താവിന്റെയും മകളുടെയും ഓര്‍മ്മകളുമായി ജീവിതത്തിലേയ്ക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് ലക്ഷ്മി. കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും ലക്ഷ്മിക്കൊപ്പമുണ്ട്. ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ ലക്ഷ്മിയെ കുറിച്ചുള്ള ഇഷാന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റും വൈറലാവുകയാണ്.

ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് എന്നു പറഞ്ഞാണ് ഇഷാന്റെ കുറിപ്പ് തുടങ്ങുന്നത്. ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ തങ്ങളുടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ടെന്ന് പറയുന്ന ഇഷാന്‍ വീട്ടില്‍ പോയി ലക്ഷ്മിയെ കണ്ടതാണ് പോസ്റ്റില്‍ വിവരിക്കുന്നത്.  അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മനസിനെ പഠിപ്പിച്ചാണ് ബാലു ഇല്ലാത്ത വീട്ടില്‍ എത്തിയതെന്ന് ഇഷാന്‍ പറയുന്നു.

ഒരുപാടു ദൂരം തങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആളാണ്് ചേച്ചി. അതിനാല്‍തന്നെ ചേച്ചിയുടെ ആരോഗ്യവും മനസ്സും എല്ലാം തെളിയാന്‍ ഈശ്വരന്‍ തുണയാകണമെന്നും ഇഷാന്‍ പറയുന്നു. ലക്ഷ്മിയുടെ അമ്മയും ചേച്ചിയും ഒപ്പം പരിചരണത്തിന് നഴ്സും ഉണ്ടെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 

ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് താനീ പോസ്റ്റ് ഇടുന്നതെന്നും മലയാളികള്‍ കാണിക്കുന്ന കരുതലും ,പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണമെന്നും ഇഷാന്‍ പറയുന്നു. ലക്ഷമിയുടെ ജീവിതത്തിലേക്ക് തിരികെ എത്തട്ടേ എന്ന പ്രാര്‍ത്ഥനയുമായി നിരവധി പേര്‍ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്.

 

Read more topics: # Ishan dev,# Lekshmi,# Balabhaskar
Music Director Ishaan Dev Facebook post about Lekshmi Balabhaskar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES