ഒരിടവേളയ്ക്ക് ശേഷം ട്രോളന്മാർക്ക് വിരുന്നൊരുക്കി പ്രിയാ വാര്യർ; 'ഒട്ടകത്തെ തട്ടിക്കോ' എന്ന പാട്ടിന് ചുവടു വെയ്ക്കുന്ന പ്രിയയുടെ വിഡിയോക്ക് ട്രോളോട് ട്രോൾ; അപമാനിക്കരുതെന്ന് ആരാധകർ; എന്ത് പ്രഹസനമാണെന്ന് ചോദിച്ച് ട്രോളന്മാരും

Malayalilife
ഒരിടവേളയ്ക്ക് ശേഷം ട്രോളന്മാർക്ക് വിരുന്നൊരുക്കി പ്രിയാ വാര്യർ; 'ഒട്ടകത്തെ തട്ടിക്കോ' എന്ന പാട്ടിന് ചുവടു വെയ്ക്കുന്ന പ്രിയയുടെ വിഡിയോക്ക് ട്രോളോട് ട്രോൾ; അപമാനിക്കരുതെന്ന് ആരാധകർ; എന്ത് പ്രഹസനമാണെന്ന് ചോദിച്ച് ട്രോളന്മാരും

ഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി  എന്ന ഗാനം ഇറങ്ങിയതിന് ശേഷമാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകശ്രദ്ധ നേടിയത്. താരത്തിന്റെ കണ്ണിറുക്കലായിരുന്നു ഈ ഗാനത്തിന്‍രെ പ്രധാന ഹൈലൈറ്റ്.. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പ് തന്നെ പ്രിയ താരമായി മാറുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ പ്രിയയ്ക്ക് സിനിമയോട് പണ്ടേ താല്‍പര്യമുണ്ടായിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താനെന്നും ഈ താരം തെളിയിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഗാനങ്ങളുമായി എത്താറുണ്ട്. താരം പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകളും ഗാനങ്ങളുമൊക്കെ നിമിഷ നേരം കൊണ്ടാണ് ഹിറ്റാകുന്നത്. പ്രിയയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ട്രോളുകള്‍ക്ക് ഇരയാകാറുമുണ്ട്. അത്തരത്തില്‍  ഓരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്

പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഡാന്‍സ് വിഡിയോയെ ഏറ്റെടുത്തും വിമര്‍ശിച്ചും ട്രോളിയും ആസ്വാദകര്‍. 'ഒട്ടകത്തെ തട്ടിക്കോ' എന്ന പാട്ടിന് ചുവടു വെയ്ക്കുന്ന പ്രിയയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.ഡാന്‍സ് വിഡിയോ പുറത്തിറങ്ങിയതിനു പിന്നാലെ ട്രോളന്മാരുമെത്തി. പലസിനിമകളിലെ ഹാസ്യരംഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ട്രോള്‍. ട്രോളിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. 'പ്രിയയുടെ ഡാന്‍സ് നല്ലതാണ്. ഇത്തരം ട്രോള്‍ നീക്കങ്ങള്‍ ശരിയല്ല. കാരണം ഒരാളെ അപമാനിക്കുന്നതിനു പരിധിയുണ്ട്.അത് അവര്‍ക്കുണ്ടാക്കുന്ന മാനസിക പ്രയാസം ചെറുതായിരിക്കില്ല' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. അതേസമയം മറുവിഭാഗം പറയുന്നത് എന്ത് കോപ്രായവും കാണിച്ചിട്ട് കലയെന്ന് പറഞ്ഞാല്‍ സമ്മതിക്കണമോ എന്നാണ് ചോദിക്കുന്നത്. ഇതെന്ത് പ്രഹസനമാണ് പ്രിയ എന്നും ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നുണ്ട്. അഡാര്‍ ലൗവിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയയുടെ അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവ് കാണാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. താരത്തിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റം ശ്രീദേവിയുടെ കഥയാണ് പറയുന്നതെന്നാണ് അഭ്യൂഹങ്ങള്‍ ഉണ്ടാകുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയതോടെ ബോണിക്കപൂര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. 

Priya Warrier new dance video get trolled

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES