ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാരിയര്‍. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളൊക്കെ പങ്കുവച്ച് എത്താറുണ്ട്.
പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കിടിലന്‍ ഗ്ലാമര്‍ ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.അസാനിയ നസ്രിന്‍ ആണ് പ്രിയയുടെ സ്‌റ്റൈലിസ്റ്റും ഡ്രസ് ഡിസൈനറും. ഫോട്ടോഗ്രഫി വഫാറ. മേക്കപ്പ് സാംസണ്‍ ലേ.ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്.