ഹാപ്പി ബര്‍ത്ത്ഡേ ഓഷാ'...വാക്കുകള്‍ കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ ഞാന്‍ പിന്നിലാണ്; റോഷന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രിയ വാര്യര്‍

Malayalilife
 ഹാപ്പി ബര്‍ത്ത്ഡേ ഓഷാ'...വാക്കുകള്‍ കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ ഞാന്‍ പിന്നിലാണ്; റോഷന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രിയ വാര്യര്‍

ഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ട താരജോഡികളാണ് പ്രിയവാര്യരും റോഷനും. സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ ഇരുവരും ഉളള പാട്ട്  ഹിറ്റായിരുന്നു. പിന്നീട് പരിപാടികള്‍ക്കും മറ്റും ഒരുമിച്ചാണ് പ്രിയയും റോഷനും എത്തിയിരുന്നത്. തങ്ങള്‍ ഒരുമിച്ചുളള ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. അഡാര്‍ ലൗവ്വിലെ തിരക്കഥ മാറ്റിയതിനെക്കുറിച്ച്  വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും ഇരുവരും പ്രതികരിക്കാതെ മൗനം പാലിച്ചിരുന്നു. ഇപ്പോള്‍ പ്രിയയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രമാണ് വൈറലാകുന്നത്. ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വില്‍ തന്റെ നായകനായെത്തിയ റോഷന്‍ അബ്ദുള്‍ റഹൂഫിന് വേറിട്ട ആശംസ നേര്‍ന്നുകൊണ്ടാണ് പ്രിയ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. റോഷനൊപ്പമുള്ള ചിത്രങ്ങളും ഒപ്പം പ്രിയ പങഅകുവച്ച ഒരു കുറിപ്പും  വൈറലാകുകയാണ്. 

ഹാപ്പി ബര്‍ത്ത്‌ഡേ ഓഷാ'... വാക്കുകള്‍ കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ ഞാന്‍ പിന്നിലാണ്. പക്ഷേ ഇന്ന് നീ എനിക്കായി ചെയ്ത എല്ലാക്കാര്യത്തിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഏത് പ്രശ്‌നമുണ്ടായാലും എന്നോടൊപ്പം എപ്പോഴും കൂടെയുണ്ടായിട്ടുള്ളത് നീ മാത്രമാണ്. അതിന്റെ എല്ലാസമയത്തും നീ എടുത്ത റിസ്‌ക് വലുതാണ്. നീ എനിക്ക് വേണ്ടി ചെയ്തത് എന്തൊക്കെയാണോ അതൊന്നും ഒരുകാലത്തും നിനക്ക് വേണ്ടി എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നീ എനിക്ക് വളരെ പ്രിയപ്പെട്ടവനാണ്. അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കേണ്ട കാര്യമല്ല എന്ന് നിനക്ക് നന്നായി അറിയാം. നിന്റെ ജീവിതത്തില്‍ എല്ലാ ഭാവുകങ്ങളും നല്‍കുന്നു. പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ റോഷന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

 

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പല അഭിമുഖങ്ങളിലും ഇരുവരും അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. പ്രിയയുടെ കുറിപ്പിന് താഴെ റോഷന് ആശംസകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും പ്രിയ തന്റെ പ്രണയം ഇങ്ങനെ തുറന്നു പറഞ്ഞതാണെന്നും കമന്റുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും ഈ സൗഹൃദം എന്നും ഇങ്ങനെ നിലനില്‍ക്കട്ടെയെന്നും ആരാധകര്‍ പറയുന്നുണ്ട്.  തങ്ങള്‍ ഒരു അഡാറ് ലവ്വിന്റെ ഷൂട്ടിങ് സമയത്ത് മുതല്‍ നല്ല അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ഇഷ്ടത്തിലാണെന്നാണ് ഏ െറയും വാര്‍ത്തകളെത്തുന്നത്. എന്നാല്‍ അത്തരം വാര്‍ത്തകളോട് ഇരുവരും പ്രതികരിക്കാറില്ല. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 70 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ലണ്ടനില്‍ ആണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. 

Priya Warrier wishing Roshan a very happy birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES