കഴുത്തിറക്കം കൂടിയ ലഹങ്കയണിഞ്ഞ് പ്രിയ വാര്യര്‍; ഒരു കല്ല്യാണമൊക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ എന്ന് കമന്റ്; സൈബര്‍ ആക്രമണം നേരിട്ട് താരം

Malayalilife
കഴുത്തിറക്കം കൂടിയ ലഹങ്കയണിഞ്ഞ് പ്രിയ വാര്യര്‍; ഒരു കല്ല്യാണമൊക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ എന്ന് കമന്റ്; സൈബര്‍ ആക്രമണം നേരിട്ട് താരം

ദ്യ സിനിമയിലെ ഒറ്റ പാട്ടുകൊണ്ട് പ്രശസ്തിയിലേക്ക് കുതിച്ച താരമാണ് പ്രിയ വാര്യര്‍. ആദ്യ ചിത്രത്തിലൂടെ ലോകശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ 'കണ്ണിറുക്കല്‍ രംഗം' ഹിറ്റായതോടെയാണ് നടി പെട്ടെന്ന് പ്രശസ്തിയിലേക്കുയര്‍ന്നത്. അഭിനന്ദനങ്ങള്‍ക്കൊപ്പം നിരവധി വിമര്‍ശനങ്ങളും ട്രോളുകളും പ്രിയയെ തേടിയെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവയായ പ്രിയ ഫോട്ടൂഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ലേറ്റസ്റ്റായി പ്രിയ പങ്കുവച്ച ചില ചിത്രങ്ങള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്.

ചെറിയ വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട അനശ്വര രാജനും എസ്തറിനും പിന്നാലെയാണ് ഇപ്പോള്‍ പ്രിയ മോശം കമന്റുകള്‍ നേരിടുന്നത്. പ്രിയ വാര്യര്‍ പങ്കുവെച്ച പുത്തന്‍ ഫോട്ടോയ്ക്ക് താഴെ ഇത്തരം കമന്റുകള്‍ നിറയുകയാണ്. മോഡേണ്‍ കോസ്റ്റ്യൂമില്‍ തിളങ്ങിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഒരു ചിത്രമാണ് പ്രിയ വാര്യര്‍ പങ്കുവെച്ചിരുന്നത്. വിമര്‍ശന - സദാചാര കമന്റുമായി നിരവധി പേരെത്തുമ്പോള്‍ ഇത്തരം കമന്റിടുന്നവരെ ട്രോള്‍ കമന്റിലൂടെ പരിഹസിച്ചു കൊണ്ടും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

ഈ ചിത്രത്തിന് താഴെ റൈസ ഷജിത ഉമ്മര്‍ മുഹമ്മദ് എന്ന് പേരുള്ള അക്കൌണ്ടില്‍ നിന്ന് വന്നിരിക്കുന്ന കമന്റാണ് ആരാധകര്‍ ട്രോളില്‍ മൂടുന്നത്. 'അല്ലയോ സഹോദരീ എങ്ങോട്ടാണ് നിന്റെ പോക്ക്..? ഒരു കല്ല്യാണമൊക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ..?' എന്നാണ് റൈസ ഷജിത ഉമ്മര്‍ മുഹമ്മദിന്റെ കമന്റ്. ഈ കമന്റിന് താഴെ ട്രോള്‍ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ പ്രിയ വാര്യര്‍ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ബോളിവുഡില്‍ വരെ തിളങ്ങിയിരുന്നു. പ്രിയ വാര്യരുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം ശ്രീദേവി ബംഗ്ലാവ് ആണ്. ചിത്രത്തില്‍ പ്രിയ വാര്യര്‍ ബോളിവുഡ് സൂപ്പര്‍ നായികയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

Read more topics: # priya warrier,# latest photoshoot
priya warriers latest photoshoot goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES