Latest News

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളോടെ പൃഥിരാജ് ചിത്രത്തിന്റെ ട്രെയിലറെത്തി; ആക്ഷന്‍ ത്രില്ലര്‍ ചിത്രം രണത്തിന്റെ ട്രെയിലര്‍ യുട്യൂബ് ട്രെന്റിങില്‍ ഒന്നാമത്

Malayalilife
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളോടെ പൃഥിരാജ് ചിത്രത്തിന്റെ ട്രെയിലറെത്തി; ആക്ഷന്‍ ത്രില്ലര്‍ ചിത്രം രണത്തിന്റെ ട്രെയിലര്‍ യുട്യൂബ് ട്രെന്റിങില്‍ ഒന്നാമത്

 പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം രണ'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയതാണ് ട്രെയിലര്‍.പൃഥ്വിയുടെ വേഷത്തിനൊപ്പം പിടിച്ച് നില്‍ക്കുന്ന റഹ്മാന്റെ വില്ലന്‍ വേഷവും ട്രെയിലറിന് ആവേശമാകുന്നു. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.

ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നന്ദു, അശ്വിന്‍ കുമാര്‍, ശ്യാമപ്രസാദ്, ജിലു ജോണ്‍, ജസ്റ്റിന്‍ ഡേവിഡ് എന്നിവരാണ് മറ്റുതാരങ്ങള്‍. ജേക്ക്സ് ബിജോയ് സംഗീതമൊരുക്കിയിരിക്കുന്നു. സിനിമ സെപ്റ്റംബര്‍ ആറിന് തിയറ്ററുകളിലെത്തും.

 

Read more topics: # Prithviraj ,# New Film,# Ranam
Prithviraj ,New Film,Ranam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES